വീട്ടില്‍ നിന്ന് പ്രസവിച്ച യുവതിയും കുഞ്ഞും പ്രസവത്തിനിടെ മരിച്ചു; പ്രസവമെടുത്തതും ഭര്‍ത്താവും മകനും ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്, പൊലിസ് കേസെടുത്തു
കൊല്ലം: ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയുമാണ് സ്വന്തം വീട്ടില്‍ വെച്ച് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാലിനിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. ശാലിനിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.
അതേസമയം, ശാലിനി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയല്‍വാസികള്‍ പറയുന്നത്. ഇന്നലെ രാത്രിയോടെ ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് ശാലിനിയുടെ പ്രസവമെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും പൊലിസ് പറയുന്നു.
ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലിസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങള്‍ അറിയിച്ചത്. നേരത്തേയും രണ്ട് തവണ ശാലിനി വീട്ടില്‍വച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികള്‍ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."