കെ.എസ്.ആര്.ടി.സിയുടെ എസി ജനത നാളെ മുതല്‍; മിനിമം നിരക്ക് 20 രൂപ
കെ.എസ്.ആര്.ടി.സിയുടെ എസി ജനത നാളെ മുതല്‍; മിനിമം നിരക്ക് 20 രൂപ
തിരുവനന്തപുരം: കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എസിയില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന കെ.എസ്.ആര്.ടി.സിയുടെ ജനത ബസ് സര്‍വീസ് തിങ്കള്‍ മുതല്‍. മിനിമം ചാര്‍ജ് 20 രൂപ.എസി ലോ ഫ്ലോര്‍ ബസുകളാണ് ഇവ. സൂപ്പര്‍ ഫാസ്റ്റിന്റെ ചാര്‍ജില്‍ രണ്ടുരൂപ കുറച്ചാണ് മിനിമം നിശ്ചയിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സര്‍വീസിനുമുണ്ടാകും.
തിരുവനന്തപുരം റൂട്ടിലും കൊട്ടാരക്കര- തിരുവനന്തപുരം റൂട്ടിലുമാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 7.15 ഓടെ കൊല്ലത്തുനിന്നും കൊട്ടാരക്കരയില്നിന്നുമെടുക്കുന്ന ബസ് ഒമ്പതരയോടുകൂടി സെക്രട്ടറിയറ്റ് പരിസരത്തെത്തും. ദിവസം നാല് ട്രിപ്പ് ഉണ്ടാകും. വൈകിട്ടത്തെ ട്രിപ് 4.45ന് തമ്പാനൂരില്‍നിന്ന് വിമെന്‍സ് കോളേജ്, ബേക്കറി ജങ്ഷന് വഴി കന്റോണ്‍മെന്റ് റോഡ് സെക്രട്ടറിയറ്റിലെത്തും. വൈകിട്ട് അഞ്ചിന് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. പരീക്ഷണം വിജയിച്ചാല്‍ കിഫ്ബി വായ്പ വഴി എസി 400 ബസ് വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."