HOME
DETAILS
MAL
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 50% നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായെന്ന് യോഗി ആദിത്യനാഥ്
backup
October 07 2022 | 09:10 AM
ജയ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ 50% ജോലികള്‍ പൂര്‍ത്തിയായതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1949ല്‍ ആരംഭിച്ച രാമക്ഷേത്ര നിര്‍മാണ നീക്കത്തിന് അര്‍പ്പണമനോഭാവത്തോടെയുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും സ്വപ്നം പൂവണിയാനുള്ള നിര്‍മാണ ജോലികളില്‍ 50 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഗോമാതയുടെ സംരക്ഷണത്തിന് ഇന്ത്യന്‍ സനാതന ധര്‍മം പരമപ്രധാനമായ സ്ഥാനമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020 ആഗസ്ത് അഞ്ചിനാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. നിര്‍മാണജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."