HOME
DETAILS
MAL
കരുവന്നൂരില്‍ സി.പി.എം നടപടി: പ്രതികളായ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
backup
July 26 2021 | 13:07 PM
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേര്‍ക്കെതിരേ സി.പി.എം പാര്‍ട്ടി നടപടി. പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍കുമാര്‍, ഭരണ സമിതി പ്രസിഡന്റ് കെ കെ ദിവാകരന് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര് വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. ബേബി ജോണിനും എ സി മെയ്തീനുമെതിരെ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായ കെ.സി പ്രേമരാജനെ തല്‍സ്ഥാനത്ത് നിന്നു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."