വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ചാറ്റ്; സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി
കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ഉപയോഗിച്ച കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. കോഴിക്കോട് പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു.
ബസ് ഡ്രൈവര്‍ തലശ്ശേരി സ്വദേശി ലിജിന് തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാന്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ നോട്ടീസ് നല്‍കി. മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു.
വടക്കഞ്ചേരിയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നാളെ മുതല്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
പത്തനംതിട്ട റാന്നിയില്‍ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."