പ്രസിഡന്റിന്റെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തി; എ.പി അബ്ദുല്‍ വഹാബിനെതിരെ ഐ.എന്‍.എല്‍ ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: ഐ.എന്‍.എല്‍ വിവാദത്തില്‍ എ.പി അബ്ദുല്‍ വഹാബിനെ തള്ളി ഐ.എന്‍.എല്‍ ദേശീയ നേതൃത്വം. പ്രസിഡന്റിന്റെ ഉത്തരവാദിത്വങ്ങളില്‍ വഹാബ് വീഴ്ച വരുത്തിയെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റെ പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ചൂണ്ടിക്കാട്ടി. വര്‍ക്കിങ് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് മാധ്യമങ്ങളെ കണ്ടത് ശരിയായില്ലെന്നും മീഡിയ വണിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് വഹാബിനെ നീക്കുകയാണെന്നും പ്രൊഫ. സുലൈമാന്‍ വ്യക്തമാക്കി. അധ്യക്ഷനെന്ന നിലയില്‍ അംഗങ്ങളെ ഐക്യത്തോടെ നയിക്കാന്‍ വഹാബിന് കഴിഞ്ഞില്ല. അതിന് പകരം അദ്ദേഹം വര്‍ക്കിങ് കമ്മിറ്റി ബഹിഷ്ക്കരിക്കുകയാണ് ചെയ്തത്. പാര്‍ട്ടിയെ നിയന്ത്രിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്- ദേശീയ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ പിളര്‍പ്പില്ല. വളരെ കുറച്ച് അംഗങ്ങള്‍ക്ക് മാത്രമാണ് യോഗം ബഹിഷ്ക്കരിച്ചത്. എന്നിട്ടവര്‍ പത്രസമ്മേളനം വിളിച്ചു പാര്‍ട്ടിക്കകത്തെ അഭിപ്രായ ഭിന്നത ചര്‍ച്ച ചെയ്യാന്‍ അവര്‍ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ അര്ഹിക്കുന്നവരാണെന്നും പ്രൊഫ. സുലൈമാന്‍ വ്യക്തമാക്കി. കോരളത്തില്‍ പതിമൂന്ന് ജില്ലകളിലും പാര്‍ട്ടി ശക്തമാണെന്നും കോഴിക്കോട് ജില്ലയില്‍ മാത്രമുള്ള പ്രശ്നമാണിതെന്നും പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാത്രമാണ് നീക്കിയതെന്നും വഹാബ് ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."