HOME
DETAILS

അഭിപ്രായങ്ങൾ അടിച്ചമർത്തുന്ന പാർട്ടിയല്ല സി.പി.ഐ

  
backup
October 07 2022 | 20:10 PM

cpi-2022-kanam-rajendran-interview

കാനം രാജേന്ദ്രൻ / അൻസാർ മുഹമ്മദ്

ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിഭാഗീയത, പരസ്യ വിമർശനങ്ങളിലേക്ക് കടന്നതോടെ സംസ്ഥാന സെക്രട്ടറി സ്ഥാനം മത്സരത്തിലേക്ക് നീങ്ങുമെന്ന പ്രതീതിയിൽ തുടങ്ങി അങ്ങേയറ്റം പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനം തലസ്ഥാനത്ത് കൊടിയിറങ്ങിയത്. ഏറ്റവും വലിയ തർക്ക വിഷയമായിരുന്ന പ്രായപരിധി നിബന്ധന സമ്മേളനത്തിൽ നടപ്പാക്കി പാർട്ടിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് കാനം രാജേന്ദ്രൻ. പാർട്ടിയിൽ വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് പരസ്യ നിലപാടെടുത്ത കാനം, സംസ്ഥാന സമ്മേളനത്തിൽ പൂർണമായും വിഭാഗീയതക്ക് സ്ഥാനമില്ലാതാക്കി മൂന്നാം തവണയും സി.പി.ഐയുടെ അമരത്തെത്തിയിരിക്കുന്നു.

കഥകൾ മെനഞ്ഞത്

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടെന്ന് മാധ്യമങ്ങൾ കഥകൾ പ്രചരിപ്പിച്ച് തുടങ്ങി. എന്നാൽ മാധ്യമങ്ങളുടെ പ്രവചനത്തിൽ ഒന്നും സംഭവിക്കാതെ പാർട്ടിസംസ്ഥാന സമ്മേളനം തെരഞ്ഞെടുപ്പ് നടത്തി. അത് പുറത്തേക്ക് നൽകിയ സന്ദേശം പാർട്ടിയെ സംബന്ധിച്ച് ഐക്യത്തിന്റെ സന്ദേശമായിരുന്നു. പലകാര്യങ്ങൾ സംബന്ധിച്ച് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഘടകങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. ഇത്തരം ആഭ്യന്തര ജനാധിപത്യം അനുവദിക്കുന്ന പാർട്ടിയാണ് സി.പി.ഐ. അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഘടകത്തിൽ പറയും, ചർച്ച ചെയ്തതിനു ശേഷം സമവായത്തിൽ എത്തും. അഭിപ്രായങ്ങൾ അടിച്ചമർത്തുന്ന പാർട്ടിയല്ല സി.പി.ഐ.

വിഭാഗീയത

വിഭാഗീയതയുണ്ടെന്ന് പറയുന്നത് കഥ ചമയ്ക്കുകയല്ലേ. 40 പേർ ചർച്ചയിൽ പങ്കെടുത്താൽ അതിലൊരാൾ ഒരു കാര്യം പറഞ്ഞെന്നിരിക്കും. പക്ഷേ മാധ്യമങ്ങളിൽ ആ ഒരാൾ പറഞ്ഞതേ വരൂ. 39 പേർ എന്ത് പറഞ്ഞുവെന്നതിന് പ്രാധാന്യം കൊടുക്കാറില്ല. അതിനു പുറത്തുള്ള പൈങ്കിളിക്കഥകളാണ് മാധ്യമങ്ങൾക്ക് വേണ്ടത്. അത് അവർ വഹിച്ചു. പക്ഷേ സമ്മേളനം കഴിഞ്ഞപ്പോൾ അത് മാറി. പാർട്ടിക്കുള്ളിൽ ഉൾപ്പാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാപ്രശ്‌നങ്ങളും പാർട്ടിക്കുള്ളിലും കടന്നുവരാം. അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോവുകയെന്നതാണ് കമ്യൂണിസ്റ്റുകാരന്റെ ചുമതല.

വളർന്നുകൊണ്ടിരിക്കുന്ന പാർട്ടി

സി.പി.ഐ വളർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണ്. 2015ൽ കോട്ടയം സമ്മേളനത്തിൽ വരുമ്പോൾ 2014ലെ അംഗത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു സമ്മേളനം. അന്ന് 1,20,000മായിരുന്നു സി.പി.ഐയുടെ കേരളഘടകത്തിലെ അംഗസംഖ്യ. എന്നാലിപ്പോൾ 1,77,000ലധികമായിട്ടുണ്ട്. പാർട്ടി ബ്രാഞ്ചുകളുടെ എണ്ണം ഗണ്യമായി വർധിച്ചു. 2015ൽ 8,000 ബ്രാഞ്ച് കമ്മിറ്റികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 11,500 ആയി വർധിച്ചു. കഴിഞ്ഞ മലപ്പുറം സമ്മേളനത്തിൽ മലപ്പുറത്ത് തന്നെ പല പഞ്ചായത്തുകളിലും സി.പി.ഐ ഇല്ലായിരുന്നു. ഇന്ന് എല്ലാ പ്രദേശങ്ങളിലും പാർട്ടി ബ്രാഞ്ചുകൾ വ്യാപിച്ചു. പതിനൊന്നായിരം ബ്രാഞ്ചുകളുണ്ട്. സാന്നിധ്യം കൂടിയപ്പോൾ പാർട്ടിയുടെ സംസ്ഥാനത്തെ രാഷ്ട്രീയ ഇടപെടൽ ശേഷി വർധിച്ചു.

സർക്കാരിനെതിരേ വിമർശനം

ചിലപ്പോൾ സർക്കാരിനെതിരേ വിമർശനങ്ങൾ ഉയർന്നുവരും. അത് ജീവിതത്തിന്റെ പല മേഖലകളിലും ഒത്തുചേരുന്നവരാകുമ്പോൾ അവരുടെ അനുഭവങ്ങളെക്കുറിച്ച് വ്യത്യസ്ത ധാരണകൾ സഖാക്കൾക്കുണ്ടാകും. അവർ അത് പ്രകടിപ്പിച്ചെന്ന് വരും. അത് സി.പി.ഐ സർക്കാരിനെതിരാണെന്ന് വരുത്തിത്തീർത്തു. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സർക്കാരാണ് സംസ്ഥാനത്തുള്ളത്. ആ സർക്കാരിന്റെ പ്രകടനം മെച്ചപ്പെടുത്തണം, ശക്തിപ്പെടുത്തണം എന്നതാണ് സമ്മേളനത്തിൽ സഖാക്കൾ ഉന്നയിച്ചത്.

ലക്ഷ്യം

ഇടതുപക്ഷ ജനധിപത്യ മുന്നണി ശക്തിപ്പെടുത്തുക, അതിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ ആക്രമണം തടയണമെന്നാണ് സമ്മേളനം തീരുമാനിച്ചത്. പുതിയ കൗൺസിൽ 25 ശതമാനം മാറിയിട്ടുണ്ട്. 50 വയസിന് താഴെയുള്ള 40 ശതമാനം പേർ വന്നു. കൗൺസിൽ തെരഞ്ഞെടുക്കുന്നത് ജില്ലാ ഘടകത്തിലെ ഗ്രൂപ്പ് വഴിയാണ്. ചിലർ ഒഴിവാക്കപ്പെടാം. അത് ജില്ലാ ഘടകങ്ങളുടെ തീരുമാനമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളേക്കാൾ കുറവ് ഈ നിയമസഭ സീറ്റുകളിലുണ്ടായി. ഇത് പാർട്ടി പരിശോധിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. പാർട്ടി കോൺഗ്രസിനു ശേഷം പ്രധാനമായും ലക്ഷ്യമിടുന്നത് ലോക്സഭ തെരഞ്ഞെടുപ്പാണ്. അത് ദേശീയ നിലവാരത്തിൽ പുതിയ പ്രതിപക്ഷ ഐക്യം കൊണ്ടുവരാനും ബി.ജെ.പി സർക്കാരിനെതിരേ ശക്തമായ എതിർ ചേരി ശക്തപ്പെടുത്താനും ലക്ഷ്യംവച്ചുള്ളതാണ്.

പുനരധിവാസം

പ്രായപരിധി കഴിഞ്ഞിട്ടും പാർട്ടിയിൽ സജീവമായി നിൽക്കുന്നവർക്ക് ഉയർന്ന ഘടകങ്ങളിൽ ഇളവുണ്ടാകുമോ എന്ന് മാർഗരേഖ നടപ്പാക്കിക്കഴിഞ്ഞ് ആലോചിക്കേണ്ടതാണ്. അവരാരും പാർട്ടിയിൽനിന്ന് പോകുന്നില്ല. പുനരധിവാസമൊക്കെ പുതിയ കൗൺസിൽ ചർച്ച ചെയ്യും

അച്ചടക്ക വാളുണ്ടോ

വ്യക്തിപരമായ അഭിപ്രായങ്ങൾ പരസ്യമായി പറഞ്ഞവർക്കെതിരേ നടപടി ചർച്ച ചെയ്യേണ്ടത് പുതുതായുള്ള കൗൺസിലാണ്. പാർട്ടി കോൺഗ്രസിന് ശേഷം എന്താണ് നടപടികൾ എന്ന് റിവ്യു ചെയ്യുമ്പോഴെ അത്തരം കാര്യങ്ങളിൽ എന്തു വേണമെന്ന് തീരുമാനിക്കാൻ പറ്റൂ. പാർട്ടി ഘടകത്തിൽ ഏത് അഭിപ്രായവും ഏത് അംഗത്തിനും പറയാം. ഏത് തീരുമാനത്തെ കുറിച്ചും പറയാം. പുറത്തു പറയുന്നത് ശരിയായ കാര്യങ്ങളല്ല. ഉചിതമായ നടപടി സ്വീകരിക്കും. അച്ചടക്ക നടപടിയല്ല ഉദ്ദേശിച്ചത്.

എൽ.ഡി.എഫ് വിപുലീകരിക്കേണ്ട ആവശ്യമില്ല

ഇടതുമുന്നണി വിപുലീകരണം ഇപ്പോൾ അജൻഡയിലില്ല. മുസ്‌ലിം ലീഗിലെ ആഭ്യന്തപ്രശ്‌നങ്ങൾ ആ പാർട്ടിയുടെ കാര്യമാണ്. അതുസംബന്ധിച്ച് സി.പി.ഐ അഭിപ്രായം പറയേണ്ടതില്ല. ലീഗ് യു.ഡി.എഫ് വിട്ടുവരുമ്പോൾ ഇക്കാര്യത്തിൽ നിലപാടു സ്വീകരിക്കും. കേരള കോൺഗ്രസ് എമ്മിന്റെ സഹായം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലാണ് സംസ്ഥാന സമ്മേളനത്തിൽ ഉണ്ടായത്. എന്നാലും അവരുടെ ശക്തി കേന്ദ്രങ്ങളിൽ തോറ്റുപോയിട്ടുണ്ട്.

ദേശീയരാഷ്ട്രീയത്തിലേക്ക്

രാജ്യം വർഗീയതയ്‌ക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ട സമയമാണിപ്പോൾ. രാജ്യത്തിന്റെ ക്ഷേമരാഷ്ട്ര സങ്കൽപം ഒരു നവരാഷ്ട്ര സങ്കൽപത്തിലേക്ക് വഴിമാറ്റുന്നതിനുള്ള ശക്തമായ പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വൈവിദ്ധ്യങ്ങൾ അംഗീകരിച്ച് മതനിരപക്ഷേത ഉയർത്തിപ്പിടിക്കാനാണ് കമ്യൂണിസ്റ്റുകാർ ശ്രമിക്കേണ്ടത്. ഹിന്ദു വർഗീതയ്‌ക്കെതിരേ മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ എന്നിവർ വർഗീയമായി സംഘടിക്കുകയല്ല ചെയ്യേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അത് ചെറുക്കാൻ മതനിരപേക്ഷ ഏകീകരണം മാത്രമാണ് കാലഘട്ടത്തിന്റെ ആവശ്യം.

പാർട്ടി കോൺഗ്രസിലേക്ക്
കടക്കുമ്പോൾ

ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗൗരവമായി ചർച്ചചെയ്യും. കൂടുതൽ വലത്തോട്ട് നീങ്ങുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക് ഏറ്റവുമധികം ദുരിതമുണ്ടാക്കുന്നു. സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള പോരാട്ടങ്ങളും നവ ലിബറൽ നയങ്ങൾക്കെതിരായ ബദലും വളർത്തിക്കൊണ്ടുവരികയാണ് പാർട്ടിയുടെ പ്രധാനലക്ഷ്യം. മതനിരപേക്ഷമായ രാഷ്ട്രസങ്കൽപത്തെ മാറ്റി മതരാഷ്ട്രവാദമുയർത്തുന്ന കക്ഷിയാണ് കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെയും ദുർബലജനവിഭാഗങ്ങളുടെയും പൗരാവകാശങ്ങളുൾപ്പെടെ ചോദ്യം ചെയ്യപ്പെടുന്നു. വർഗീയതയ്‌ക്കെതിരേ പോരാടുന്ന ശക്തികളെ ഒന്നിപ്പിക്കുകയും മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ട് എൻ.ഡി.എ സർക്കാരിന്റെ വർഗീയപ്രീണനനയങ്ങൾക്കെതിരേ ജനകീയപ്രസ്ഥാനം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ചചെയ്യും. പല സംസ്ഥാനത്തും ഭൂരിപക്ഷം ആളുകൾ ഈ സർക്കാരിന്റെ നിലപാടിനെതിരാണ്.

കോൺഗ്രസ് ശക്തിപ്പെട്ടാൽ അവർക്ക് കൊള്ളാം

കോൺഗ്രസ് വല്ലാത്ത ദുർബലാവസ്ഥയിലാണ്. എസ്.എം കൃഷ്ണ മുതൽ അമരീന്ദർ സിങ് വരെ പത്തു മുഖ്യമന്ത്രിമാരാണ് ബി.ജെ.പിയിലേക്ക് പോയത്. കോൺഗ്രസ് എന്ന മതനിരപേക്ഷ പാർട്ടിയിൽ നിന്ന് വർഗീയ പാർട്ടിയിലേക്ക് റോഡ് ക്രോസ് ചെയ്തതു പോലെ. കോൺഗ്രസിന്റെ നയം ഒരു സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരുന്ന മുഖ്യമന്ത്രിമാരാണ് മറുകണ്ടം ചാടിയത്. കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാട് അവരെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് ഇപ്പോഴും ഒരു മതനിരപേക്ഷ കക്ഷിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നന്നായിട്ട് കാര്യങ്ങൾ കണ്ട് പ്രവർത്തിച്ചാൽ കോൺഗ്രസിന് കൊള്ളാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago