HOME
DETAILS

തടവറയിലേക്ക് സമാധാന നൊബേൽ

  
backup
October 07 2022 | 20:10 PM

nobel-todays-article-k-jamshad

കെ. ജംഷാദ്

ഇൗ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങൾക്കാണ്. ജയിലിലടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ എയ്ൽസ് ബിയലിയത്സ്കിയും റഷ്യൻ ഹ്യൂമൻറൈറ്റ്സ് ഒാർഗനൈസേഷൻ മെമ്മോറിയൽ, സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്.


ബെലാറസിലെ പ്രമുഖ മനുഷ്യാവകാശ, പൗരാവകാശ പ്രവർത്തകനാണ് എയ്ൽസ് ബിയലിയത്സ്‌കി. രാഷ്ട്രീയത്തടവുകാരനായി ജയിൽവാസം അനുഭവിക്കവെയാണ് അദ്ദേഹത്തെ സമാധാനത്തിന്റെ നൊബേൽ പുരസ്‌കാരം തേടിയെത്തുന്നത്. 60 കാരനായ ബിയലിയത്സ്‌കി ബെലാറസിലെ വിയാസ്‌ന മനുഷ്യാവകാശ സെന്ററിന്റെ സ്ഥാപകനാണ്. 1996ൽ ബെലാറസ് ഭരണാധികാരി അലക്‌സാണ്ടർ ലുകാഷെൻകോയ്‌ക്കെതിരേ നടന്ന തെരുവ് പ്രതിഷേധമാണ് ബിയലിയത്സ്‌കിയുടെ സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. പ്രക്ഷോഭത്തിൽ ജയിലിലായവർക്കും അവരുടെ കുടുംബത്തിനും പിന്തുണ നൽകുന്നതായിരുന്നു വിയാസ്‌നയുടെ നയം.


രാഷ്ട്രീയത്തടവുകാർക്കെതിരേ ബെലാറസ് ഭരണകൂടം പീഡനമുറകൾ ജയിലിൽ അഴിച്ചുവിട്ടു. ഒടുവിൽ ബിയലിയത്സ്‌കിയും തടവുകാരനായി. തടവിലിരിക്കെയാണ് അദ്ദേഹത്തിന് നൊബേൽ ലഭിക്കുന്നത്. ബെലാറസിലെ രാഷ്ട്രീയ തടവുകാർക്കുള്ളതാണ് ഈ നൊബേലെന്നാണ് ബെലാറസ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സ്വന്തം രാജ്യത്ത് ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിച്ചതാണ് അദ്ദേഹത്തെ പുരസ്‌കാര ജേതാവാക്കിയതെന്നാണ് നൊബേൽ പുരസ്‌കാര സമിതി അധ്യക്ഷൻ ബെറിട് റെയ്‌സ് ആൻഡേഴ്‌സൺ പറഞ്ഞത്. നേരത്തെയും ബിയലിയത്സ്‌കിയെ തേടി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളെത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പ് കേസിലും ഇദ്ദേഹം പ്രതിയാകുകയും മൂന്നു വർഷം തടവ് അനുഭവിക്കുകയും ചെയ്തിരുന്നു. 2011ൽ അദ്ദേഹം കുറ്റം നിഷേധിക്കുകയും ചെയ്തു. 2014 ലാണ് ജയിൽ മോചിതനാകുന്നത്. 2021 ൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയും ബിയലിയത്സ്‌കി തടവിലാകുകയും ചെയ്തു. അദ്ദേഹത്തെ നിശബ്ദനാക്കാനാണ് സർക്കാർ എപ്പോഴും ശ്രമിച്ചതെന്ന് പുരസ്‌കാര സമിതി നിരീക്ഷിച്ചു. ബിയലിയത്സ്‌കിയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ചും റിപ്പോർട്ടുകളില്ല. അദ്ദേഹം ഉത്കണ്ഠാകുലനാണെന്നാണ് ഭാര്യയും ആക്ടിവിസ്റ്റുമായ നടാലിയ പുൻഷുക് പറയുന്നത്.


നൊബേൽ പുരസ്‌കാര സമിതിയോടും അന്താരാഷ്ട്ര സമൂഹത്തോടും താൻ നന്ദി പറയുന്നതായും അവർ വാർത്താ ഏജൻസിയോട് പറഞ്ഞു. ബിയലിയത്സ്‌കി തടവിലായതോടെ സംഘടനയുടെ ചുമതല ഭാര്യക്കാണ്. 1994 മുതൽ ബെലാറസിനെ ഭരിച്ച ലുകാഷെൻകോയെ പടിഞ്ഞാറൻ യൂറോപ്പിന്റെ അവസാന ഏകാധിപതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി അടുത്ത ബന്ധമാണ് ലുകാഷെൻകോ പുലർത്തിയിരുന്നത്. ഈ ബന്ധം മുൻനിർത്തി ഉക്രൈനെതിരേ മിസൈൽ ആക്രമണം നടത്താൻ ബെലാറസിന്റെ മണ്ണും റഷ്യ ഉപയോഗിച്ചിരുന്നു.


സെന്റർ ഫോർ സിവിൽ
ലിബർട്ടീസ്


ഉക്രൈനിലെ പൗരാവകാശ, മനുഷ്യാവകാശ സംഘടനയാണ് സമാധാന നൊബേൽ പുരസ്‌കാരം പങ്കിട്ട സെന്റർ ഫോർ സിവിൽ ലിബർട്ടീസ് (സി.സി.എൽ). ഉക്രൈനിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയും സി.സി.എൽ ആണ്. 2007 ലാണ് ഈ സംഘടന രൂപീകരിക്കുന്നത്.
കീവ് ആസ്ഥാനമായി ഒൻപത് സോവിയേറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചാണ് സി.സി.എൽ പ്രവർത്തിക്കുന്നത്. 2014 ൽ ഉക്രൈൻ പ്രദേശമായ ക്രൈമിയ റഷ്യ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർത്ത യുദ്ധത്തിലും സി.സി.എൽ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നു. യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ളവ ഇവർ ചൂണ്ടിക്കാട്ടി. ഉക്രൈന്റെ കിഴക്കൻ നഗരമായ ഡോൻബാസ് മേഖലയിലും ഈയിടെ റഷ്യ നടത്തിയ ആക്രമണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ സി.സി.എൽ സൂക്ഷിക്കുന്നു. റഷ്യക്കെതിരേയുള്ള യുദ്ധക്കുറ്റവും തെളിവുകളും സംഘടന ശേഖരിക്കുന്നുണ്ട്. പുരസ്‌കാരം ലഭിച്ചതിൽ സംഘടനാ ഭാരവാഹികൾ സന്തുഷ്ടി പ്രകടിപ്പിച്ചു.


മെമ്മോറിയൽ ഇന്റർനാഷനൽ


സമാധാന നൊബേൽ പങ്കിട്ട മെമ്മോറിയൽ ഇന്റർനാഷനൽ റഷ്യയിലെ മനുഷ്യാവകാശ സംഘടനയാണ്. സോവിയേറ്റ് കാലത്ത് തടവിലാക്കപ്പെട്ടവർ, വധശിക്ഷയ്ക്ക് വിധേയരായവരുടെ കുടുംബങ്ങൾ എന്നിവർക്ക് വേണ്ടി 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് മെമ്മോറിയൽ. 2006 മുതൽ ഈസംഘടനയെ റഷ്യയും സംശയത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. 2014 ൽ ഇവർക്കുമേൽ വിദേശ ഏജന്റുമാരാണെന്ന മുദ്രയും ചാർത്തപ്പെട്ടു. വിദേശത്തു നിന്ന് സംഘടന ഫണ്ട് സ്വീകരിച്ചതോടെയാണിത്. 2021 ഡിസംബറിൽ റഷ്യൻ സുപ്രിംകോടതി സംഘടനയുടെ മേഖലാ ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. വിദേശ ഏജന്റ് നിയമം ലംഘിച്ചതിനായിരുന്നു ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago