HOME
DETAILS

കരുവന്നൂരില്‍ സി.പി.എം നാലുപേരെ പുറത്താക്കി 300 കോടിയില്‍ കൂട്ടനടപടി

  
backup
July 27 2021 | 05:07 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a8%e0%b4%be

 

സ്വന്തം ലേഖകന്‍
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 300 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് തൃശൂര്‍ സി.പി.എമ്മില്‍ കൂട്ടനടപടി. നാലുപേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രണ്ട് ജില്ലാകമ്മിറ്റി അംഗങ്ങളുള്‍പ്പെടെ നാലുപേരെ തരംതാഴ്ത്തി.
അഞ്ചു പേരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
ബാങ്ക് പ്രസിഡന്റും സി.പി.എം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.കെ ദിവാകരന്‍, തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ള ബാങ്കിന്റെ സെക്രട്ടറിയും കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.ആര്‍ സുനില്‍ കുമാര്‍, മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.കെ ബിജു, സീനിയര്‍ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ ജില്‍സ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
സാമ്പത്തിക തട്ടിപ്പ് മനസിലാക്കി ഇടപെടാന്‍ കഴിയാതിരുന്നതിനാലാണ് ബാങ്ക് പ്രസിഡന്റ് കെ.കെ ദിവാകരനെ പുറത്താക്കിയത്.
മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗവുമായ സി.കെ ചന്ദ്രന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.ബി ദിനേഷ്, ടി.എസ് ബൈജു, അമ്പിളി മഹേഷ്, എന്‍.നാരായണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ജാഗ്രത കുറവ് കാണിച്ചു എന്ന കുറ്റത്തിന് ഉല്ലാസ് കളക്കാട്, കെ.ആര്‍ വിജയ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.
കെ.സി പ്രേമരാജനെ ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും പി.എസ് വിശ്വംഭരനെ കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കാനും തീരുമാനിച്ചു.
രണ്ടുദിവസം ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നു വിഷയം ചര്‍ച്ചചെയ്ത ശേഷമാണ് ഇന്നലെ ജില്ലാ കമ്മിറ്റിയില്‍ നടപടികള്‍ പ്രഖ്യാപിച്ചത്. തട്ടിപ്പ് നടത്തിയവര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന ഒരു വിഭാഗത്തിന്റെ വാദം നേതൃത്വം അംഗീകരിച്ചില്ല. തെറ്റ് ചെയ്തവര്‍ക്കെതിരേ മാത്രം നടപടി മതിയെന്ന് നിപാടിലെത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago