റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആറുമാസത്തിനകം പൂര്‍ത്തിയാകും
പൊതുമരാമത്ത് ഭൂമിയില്‍ കൈയേറ്റങ്ങളെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആറുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പി.ഡബ്യു.ഡി ഫോര്‍ യു ആപ്പില്‍ 4,000 കിലോമീറ്റര്‍ സംസ്ഥാന പാതകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച് രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആറുമാസത്തിനകം പൂര്‍ത്തീകരിച്ച് ആപ്പ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുമെന്നും പി.പി സുമോദ്, കെ. ആന്‍സലന്‍, കെ.വി സുമേഷ്, പി.പി ചിത്തരഞ്ജന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.
വികസനത്തിനു തടസമാകുംവിധം പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയില്‍ കൈയേറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കൈയേറ്റങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വേ വകുപ്പിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തും. തുടര്‍ന്ന് കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ നോട്ടിസ് നല്‍കുമെന്നും എ.കെ.എം അഷറഫ്, പി. ഉബൈദുല്ല, കെ.പി.എ മജീദ്, മഞ്ഞളാംകുഴി അലി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."