റോഡ് പൊളിച്ചുള്ള പ്രവൃത്തികള്‍: ഏകോപനത്തിന് പോര്‍ട്ടല്‍ വിപുലീകരിക്കും
തിരുവനന്തപുരം: വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും റോഡ് പൊളിച്ചുള്ള പ്രവൃത്തികളുടെ ഏകോപനത്തിന് റൈറ്റ് ഓഫ് വേ പോര്‍ട്ടല്‍ വിപുലീകരിക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കു പൊളിക്കുന്ന റോഡില്‍ സാങ്കേതിക മികവിലുള്ള അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കാന്‍ പോര്‍ട്ടല്‍ വകുപ്പുകളുടെ ഏകോപനത്തിന് സഹായിക്കും. ദേശീയപാതയുടെ 70 ശതമാനത്തിന്റെ നിയന്ത്രണം ദേശീയപാത അതോറിറ്റിക്കാണ്. 30 ശതമാനത്തില്‍ മാത്രമാണ് പൊതുമരാമത്തിന് നിയന്ത്രണമുള്ളത്. ഇതുമൂലം റോഡുകളുടെ അറ്റകുറ്റപ്പണികളില്‍ ഒട്ടേറെ പ്രയാസം നേരിടുന്നുണ്ട്. ഇതു പരിഹരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
കുതിരാനിലെ ആദ്യ തുരങ്കം അടുത്തമാസം തന്നെ തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേരും. പാതയോരത്തെ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ദേശീയപാതാ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോഗിക്കുന്നത് പരിഗണിക്കുമെന്നും കെ.ടി ജലീല്‍, പി. മമ്മിക്കുട്ടി, ദെലീമ, ടി.ഐ മധുസൂദനന്‍, പി.പി സുമോദ്, കെ. ആന്‍സലന്‍, പി.പി ചിത്തരഞ്ജന്‍, കെ.വി സുമേഷ്, അനൂപ് ജേക്കബ്, മാത്യു ടി. തോമസ്, പി.വി ശ്രീനിജന്‍, കെ. ബാബു, ഇ. ചന്ദ്രശേഖരന്‍, പി. അബ്ദുല്‍ ഹമീദ്, സി.കെ ആശ, പി. ഉബൈദുല്ല, കെ.പി മോഹനന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."