മദ്‌റസയില്‍ അതിക്രമിച്ചുകയറി പൂജ; 9 പേര്‍ക്കെതിരേ കേസ് ഹിന്ദുത്വരുടെ അക്രമം കർണാടകയിൽ
ബംഗളൂരു • കര്‍ണാടകയില്‍ ബൈദറിലെ ചരിത്രപ്രസിദ്ധമായ മഹ്മൂദ് ഗവാന്‍ മദ്‌റസയില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ഹിന്ദുത്വര്‍ പൂജ നടത്തി. ദസറ ആഘോഷത്തിനിടെ ജയ് ശ്രീറാം, ഹിന്ദു ധര്‍മ് തുടങ്ങിയ മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ അകത്തുകയറി പൂജ നടത്തിയത്. 1460കളില്‍ പണികഴിപ്പിച്ചതാണ് മദ്‌റസ. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള മദ്‌റസ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുന്നതുമാണ്. പൂട്ട് തകര്‍ത്താണ് അക്രമികൾ അകത്തുകയറിയതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടം കെട്ടിടത്തിനുള്ളിലേക്ക് കയറാനും ശ്രമിച്ചു. ഒമ്പതു പേര്‍ക്കെതിരേ ബീദര്‍ പൊലിസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബീദറില്‍ നിന്നുള്ള നിരവധി മുസ്‌ലിം സംഘടനകളും പ്രദേശവാസികളും രംഗത്തെത്തി. അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷം പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പ്രതികളെ പിടികൂടുമെന്ന് പൊലിസ് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധത്തിൽ നിന്ന് പിൻമാറിയത്.
പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സയ്യിദ് മുബാഷിര്‍ അലി എന്നയാളുടെ പരാതിയെ തുടര്‍ന്ന് നരേഷ് ഗൗളി, പ്രകാശ്, വിനു, മന്ന, സാഗര്‍ ബന്തി, ജഗദീഷ് ഗൗളി, അരുണ്‍ ഗാവ് ലി, ഗോരഖ് ഗാവ് ലി, പേരറിയാത്ത ഒരാള്‍ക്കുമെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."