HOME
DETAILS
MAL
ഹോസ്ദുർഗ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു
backup
October 08 2022 | 03:10 AM
കാഞ്ഞങ്ങാട് • ബേക്കൽ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാര തുക നൽകിയില്ലെന്ന കേസിൽ ഹൊസ്ദുർഗ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു. സബ്കലക്ടറുടെ കെ.എൽ – 14 – 5261 നമ്പർ കാറാണ് ജപ്തി ചെയ്തത്. ഹൊസ്ദുർഗ് സബ് കോടതി ജഡ്ജ് എം.സി ആന്റണിയാണ് കാർ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. ഏറ്റെടുത്ത ഭൂമിക്ക് അനുവദിച്ച് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന സ്ഥലമുടമ ബേക്കൽ പള്ളിക്കരയിലെ സോമനാഥനും കുടുംബവും നൽകിയ കേസിലാണ് വിധി. 2004ലാണ് സോമനാഥന്റെ ഭൂമി ബേക്കൽ ടൂറിസത്തിനായി ഏറ്റെടുത്തത്. നഷ്ടപരിഹാര തുക മുഴുവനും ലഭിക്കാത്തതിനെ തുടർന്ന് 2019ൽ സോമനാഥൻ ഹൈക്കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന ഉത്തരവും സമ്പാദിച്ചു. എന്നാൽ ഈ ഉത്തരവ് നടപ്പിലായില്ല. ഇതേ തുടർന്നാണ് സോമനാഥന്റെ കുടുംബം ഹൊസ്ദുർഗ് സബ് കോടതിയിൽ ഇ പി ഫയൽ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."