HOME
DETAILS

വിഴിഞ്ഞം തുറമുഖം തീരശോഷണം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ

  
backup
October 08 2022 | 03:10 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%b6%e0%b5%8b%e0%b4%b7%e0%b4%a3


സ്വന്തം ലേഖകൻ
തിരുവനന്തപുരം • വിഴിഞ്ഞം സമരസമിതിയുടെ ആവശ്യം പരിഗണിച്ച് തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകുമോയെന്ന് പഠിക്കുന്നതിന് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ മുൻ അഡി. ഡയരക്ടർ എം.ഡി കുന്ദലെ അധ്യക്ഷനായ സമിതിയിൽ കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.റജി ജോൺ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിലെ അസോ.പ്രൊഫസർ ഡോ.തേജൽ കനിത്ക്കർ, കണ്ട്‌ല പോർട്ട് ട്രസ്റ്റിന്റെ മുൻ ചീഫ് എൻജിനീയർ ഡോ. പി.കെ ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ.


തീരശോഷണം നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിവിധികൾ നിർദേശിക്കാനും കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി തീരദേശ പ്രതിനിധികളുടെ അഭിപ്രായം വിദഗ്ധ സമിതി കേൾക്കുമെന്ന് ഇതു സംബന്ധിച്ച് വ്യാഴാഴ്ച ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.


വിഴിഞ്ഞത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖ നിർമാണം നിർത്തിവച്ച്, നിർമാണ പ്രവർത്തനം തീരശോഷണത്തിന് കാരണമാകുന്നോ എന്നു പരിശോധിക്കണമെന്നായിരുന്നു.
നിലവിൽ സമരത്തെ തുടർന്ന് തുറമുഖ നിർമാണം നിലച്ച സ്ഥിതിയിലാണ്. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു തീരശോഷണം നടന്നതായി പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയെ നിയമിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.


വിഴിഞ്ഞം തുഖമുഖ നിർമാണത്തിന് 2014ൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. ഇതിനെതിരേ ചിലർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നിർമാണത്തിന് അനുമതി ലഭിച്ചു. 2015ൽ നിർമാണം ആരംഭിച്ചു.തീരത്തെ മാറ്റങ്ങളും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുറമുഖ നിർമാണം നടക്കുന്നതിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ തുടർച്ചയായി നടത്തുന്നുണ്ട്.
ഈ റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ നിശ്ചയിച്ച വിദഗ്ധർ ആറുമാസം കൂടുമ്പോൾ പരിശോധിക്കും. തീരശോഷണം നടക്കുന്നതായി ഇതുവരെയും വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago