ഹിമപാതം: മരിച്ച പര്‍വതാരോഹകരുടെ എണ്ണം 26 ആയി; മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ഡെറാഡൂണ്‍: ഉത്തരകാശിയില്‍ ശക്തമായ ഹിമപാതത്തില്‍ അകപ്പെട്ട പര്‍വതാരോഹണ സംഘത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 26 ആയി. രണ്ട് പരിശീലകരും 24 വിദ്യാര്‍ഥികളുമാണ് മരിച്ചത്. മൂന്നു പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു.
നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങിലെ പര്‍വതാരോഹണ സംഘമാണ് അപകടത്തില്‍പെട്ടത്. 41 അംഗം സംഘം പര്‍വതത്തില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ദ്രൗപതി കാ ദണ്ഡ-2 കുന്നില്‍ 17,000 അടി ഉയരത്തില്‍ വച്ചാണ് ദുരന്തം. കഴിഞ്ഞ ചൊവ്വാഴ്ച മഞ്ഞിടിഞ്ഞപ്പോള് മലയിടുക്കില്‍ അഭയംതേടുകയായിരുന്നു. ഇവരില്‍ ചിലരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏതാനും പേര് സുരക്ഷിതരാണ്.
സംസ്ഥാന ദുരന്ത നിവാരണ സേനയും ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലിസും ഇന്ത്യന്‍ വായുസേനയുടെ രണ്ട് വിമാനങ്ങളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."