'വിലപ്പെട്ട ഓഫിസ് സമയം നഷ്ടപ്പെടും'; ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടുവന്നാല്‍ അച്ചടക്ക നടപടി; വൈറലായി പഴയ ഉത്തരവ്
'വിലപ്പെട്ട ഓഫിസ് സമയം നഷ്ടപ്പെടും'; ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടുവന്നാല്‍ അച്ചടക്ക നടപടി; വൈറലായി പഴയ ഉത്തരവ്
തിരുവനന്തപുരം: കൈക്കുഞ്ഞുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ ഓഫിസിലെത്തി ഫയലുകളില്‍ ഒപ്പിടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ നടപടിയെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും ഒട്ടനവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെ ഇപ്പോള്‍ വൈറലായിരിക്കുന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ പഴയ ഉത്തരവാണ്. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ട് 2018 മെയ് 18 ന് പുറത്തിറക്കിയ സര്‍ക്കുലറാണിത്.
കുട്ടികളെ ഓഫിസില്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസ് സമയത്ത് കുട്ടികളെ കൂടെക്കൊണ്ടുവരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് ഓഫിസ് സമയം നഷ്ടപ്പെടുത്തുമെന്നും കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുമെന്നും ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇക്കാരണത്താല്‍ ഓഫിസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."