HOME
DETAILS

കൃത്രിമ ക്ഷാമമുണ്ടാക്കി ഒരാഴ്ചക്കിടെ സിമന്റിന് കൂട്ടിയത് 90 രൂപ

  
backup
October 08 2022 | 05:10 AM

cement-prie-hike-2022

കൽപ്പറ്റ • കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സംസ്ഥാനത്ത് ഒരാഴ്ചക്കിടെ സിമന്റിന് കൂട്ടിയ വില 90 രൂപ. സെപ്റ്റംബർ 30ന് ഒരു ചാക്കിന് 390 രൂപയുണ്ടായിരുന്നതാണ് ഒരാഴ്ച പിന്നിട്ടപ്പോൾ 480ലെത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സിമന്റ് കമ്പനികൾ ഒറ്റയടിക്ക് തുക വർധിപ്പിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്.

സെപ്റ്റംബർ 30ന് 390 രൂപയുണ്ടായിരുന്ന സിമന്റിന് 38 രൂപയാണ് കമ്പനികൾ ആദ്യം വർധിപ്പിച്ചത്. രണ്ടാംദിവവസം 52 രൂപ കൂടി വർധിപ്പിച്ച് ചാക്കൊന്നിന് 480 രൂപയാക്കി. ഉപഭോക്താക്കൾക്ക് പ്രതിഷേധിക്കാൻ അവസരമില്ലെന്നതാണ് ഇത്തരത്തിൽ വിലയുയർത്തി കൊള്ളയടിക്കാൻ സിമന്റ് കമ്പനികൾക്ക് വളമാകുന്നതെന്നാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. മുൻപ് 225 രൂപയുണ്ടായിരുന്ന സിമന്റിന് 450 രൂപയാക്കി കമ്പനികൾ വർധിപ്പിച്ചിരുന്നു.

പിന്നീട് സമവായമെന്ന വ്യാജേന ഇത് 390 രൂപയാക്കി നിജപ്പെടുത്തുകയായിരുന്നു. അതേസമയം പ്ലാസ്റ്ററിംഗിന് ഉപയോഗിക്കുന്ന സിമന്റുകളായ പെന്ന, സുഹാരി തുടങ്ങിയ കമ്പനികളുടെ സിമന്റ് നിലവിൽ 350 രൂപക്കാണ് വിൽക്കുന്നത്.

വൻകിട കമ്പനികളായ അൾട്രാടെക്, ചെട്ടിനാട്, എ.സി.സി, രാംകോ, ശങ്കർ തുടങ്ങിയവയാണ് വില അടിക്കടി കൂട്ടി ഉപഭോക്താക്കളുടെ കീശ കാലിയാക്കുന്നത്. ഇതിനിടയിൽ പേര് പോലുമില്ലാത്ത സിമന്റുകൾ വിൽക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

25 രൂപ കുറച്ചാണ് ഗുണമേൻമ അവകാശപ്പെടാനില്ലാത്ത ഇത്തരം സിമന്റുകൾ കച്ചവടക്കാർ വിൽക്കുന്നത്. സിമന്റിന് അടിക്കടി വില വർധിപ്പിക്കുന്നത് സർക്കാർ ലൈഫ് മിഷൻ വീടുകളുടെ കരാറെടുത്തിരിക്കുന്ന നിരവധി കരാറുകാരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. 400 മുതൽ 600 സ്‌ക്വയർഫീറ്റ് വരെയുള്ള വീടുകളാണ് ലൈഫിൽ പണിയുന്നത്. നാല് ലക്ഷം രൂപയാണ് സർക്കാർ ഇതിനായി ഒരു കുടുംബത്തിന് നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ 400 സ്‌ക്വയർ ഫീറ്റുള്ള വീടിന്റെ മേൽക്കൂര കോൺക്രീറ്റിങ്ങിന് മാത്രം ഒരു ലക്ഷം രൂപയുടെ സിമന്റ് ആവശ്യമുണ്ട്.

ബാക്കിയുള്ള മൂന്ന് ലക്ഷം രൂപയിൽ നിന്ന് വേണം വീടിന്റെ നിർമാണം പൂർത്തീകരിക്കാൻ. നിലവിലെ അവസ്ഥയിൽ കരാറെടുത്തവർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.കമ്പിക്ക് ഒരു മാസം കൊണ്ട് കിലോക്ക് 15 രൂപയാണ് വർധിച്ചത്. 63 രൂപയുണ്ടായിരുന്നത് നിലവിൽ 78 രൂപയായി. ഇനിയും വർധനയുണ്ടാകുമെന്നാണ് സൂചന. മാസങ്ങൾക്ക് മുൻപുള്ള അസംസ്‌കൃത വസ്തുക്കളുടെ വില അടിസ്ഥാനമാക്കിയാണ് പലരും പല വീടുകളും കെട്ടിടങ്ങളും കരാറെടുത്ത് നിർമാണം നടത്തുന്നത്.

എന്നാൽ അടിക്കടി സിമന്റിനും കമ്പിക്കുമടക്കം വില വർധിക്കുന്നത് ഇവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയാണ്.
സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ച് അസംസ്‌കൃത ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് നിർമാണ മേഖലയിലെ തൊഴിലാളികളും ജനങ്ങളും ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago