HOME
DETAILS
MAL
ഇന്ത്യന്‍ താരത്തിന് കൊവിഡ്; ഇന്നത്തെ ടി 20 മത്സരം മാറ്റിവച്ചു
backup
July 27 2021 | 11:07 AM
ഇന്ത്യന്‍ താരം കൃണാല്‍ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവച്ചു. എട്ടോളം താരങ്ങളുമായി കൃണാല്‍ പാണ്ഡ്യയ്ക്ക് സമ്പര്‍ക്കമുള്ളതിനാല്‍ എല്ലാവരും നിരീക്ഷണത്തിലാണ്.
മറ്റ് താരങ്ങളുടെ ഫലം നെഗറ്റീവാണ്. മാറ്റിവെച്ച മത്സരം വ്യാഴാഴ്ച നടക്കും. താരങ്ങളെയെല്ലാം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."