തൊഴിൽ സമയ ക്രമീകരണവുമായി കുവൈറ്റ്
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം, സർക്കാർ മേഖലയിലെ ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയം നടപ്പാക്കുമെന്നും ഈ നിയമം കുവൈത്ത് സിവിൽ സർവീസ് കൗൺസിൽ അംഗീകരിച്ചെന്നും അറിയിച്ചു .പുതുക്കിയ സമയ പ്രകാരം ജീവനക്കാർക്ക് ഫ്ലെക്സിബിളായ ജോലി സമയം തിരഞ്ഞെടുക്കാം. രാവിലെ 7:00 മുതൽ 9:00 വരെയും, ഉച്ചയ്ക്ക് 1:30 നും 3:30 നും ഇടയിൽ സമയം ക്രമീകരിക്കാൻ അനുവദിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ കുവൈറ്റ്
കുവൈറ്റ്: കുവൈറ്റ് വ്യവസായ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും,വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് കുവൈറ്റിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് അറിയിച്ചു. കുവൈറ്റിലേക്ക് അധികം തൊഴിൽ അവസരങ്ങൾ ലഭിക്കാതിരുന്ന രാജ്യങ്ങളിലെ തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽക്കുകയും,രാജ്യത്തിന്റെ തൊഴിൽ ആവശ്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ വൈവിധ്യമാർന്ന സമീപനം ഉറപ്പാക്കുന്നതിനുള്ള ഒരു മുന്നേറ്റമായാണ് ഇതിനെ കാണുന്നതെന്നും അദേഹം പറഞ്ഞു.
content highlights:kuwait jobs ministry announces flexible working hours
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."