HOME
DETAILS

അസം - മിസോറം സംഘര്‍ഷം: തകരുക രാജ്യത്തിന്റെ ഐക്യം

  
backup
July 27 2021 | 20:07 PM

9647863543-2

 


അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അന്നൊന്നും ഇത്രമേല്‍ രൂക്ഷമായിരുന്നില്ല. ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് ഇരു സംസ്ഥാനങ്ങളെയും രണ്ട് രാജ്യങ്ങളെന്ന പോലെ അക്രമാസക്തമാക്കിയത്. ഇന്ത്യയുടെ ഏകത എന്ന് പറയുന്നത് ഒന്നല്ല. മറിച്ചു ബഹുസ്വരതയാണ്. ഈ സത്യം അസമിനും മിസോറമിനും അറിയാതെപോയെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് തീര്‍ക്കാവുന്നതുമല്ല ഈ അപരാധം.


വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്‌കാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന, വിവിധ ആചാരങ്ങളുള്ള നാനാജാതി മനുഷ്യരെ ഒരൊറ്റ ജനത എന്ന ചരടില്‍ കോര്‍ക്കാന്‍ സ്വാതന്ത്ര്യസമര നേതാക്കള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരാശയത്തെ തുരങ്കംവയ്ക്കുന്ന രീതിയായിരുന്നു സ്വാതന്ത്ര്യസമര കാലംമുതല്‍ ഹിന്ദുമഹാസഭ സ്വീകരിച്ചിരുന്നത്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ ഹിന്ദുമഹാസഭയെയോ ആര്‍.എസ്.എസിനെയോ ബോധ്യപ്പെടുത്തണമെന്ന അവരുടെ ശാഠ്യമാണ് രാജ്യത്ത് ഭിന്നതയുണ്ടാക്കിയത്. ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും. കഴിഞ്ഞ ആറുവര്‍ഷമായി ജനതയെ വിഭജിക്കുന്ന മോദി സര്‍ക്കാരിന്റെയും സംഘ്പരിവാര്‍ ശക്തികളുടെയും പ്രവര്‍ത്തനങ്ങളാല്‍ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളില്‍ ഉണ്ടായ മരവിപ്പ് ഒരൊറ്റ ജനത എന്ന ബഹുസ്വര സമൂഹത്തിന്റെ വിശ്വാസത്തിനു ഉലച്ചില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. മോദി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു മന്ദതയും മരവിപ്പും ഉണ്ടായതുപോലെ ജനതയുടെ ഐക്യത്തെയും ബാധിച്ചുവെന്നാണ് അസം-മിസോറം സംഘര്‍ഷത്തില്‍ നിന്ന് മനസിലാക്കേണ്ടത്.
രാജ്യത്തെ ജനങ്ങളെ വിഭജിക്കുമ്പോള്‍ അവര്‍ അധിവസിക്കുന്ന ഭൂമിയും വിഭജനത്തിന് വിധേയമാകുമെന്നതിന്റെ ഉദാഹരണമാണ് പാകിസ്താന്‍ എന്നോര്‍ക്കാതെയാണ് ബി.ജെ.പി ഭരണകൂടം പൗരത്വ നിയമവുമായി ജനതയെ വിഭജിക്കാന്‍ തുടങ്ങിയത്.

അതിനുവേണ്ടിയുള്ള മറ്റൊരു ശ്രമത്തിന്റെ ഭാഗമായിട്ടുവേണം കഴിഞ്ഞദിവസം അസം, മിസോറം അതിര്‍ത്തിയിലുണ്ടായ സംഭവത്തെ കാണാന്‍. രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ രണ്ട് രാജ്യങ്ങളിലെ ഭരണാധികാരികളെപോലെ പെരുമാറുമ്പോള്‍, ഒരു ജനത എന്ന നിലയില്‍ നിന്ന് ഇവര്‍ എത്രമാത്രം അകന്നുപോയിരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് മനസിലാക്കേണ്ടത്. ഒരു രാജ്യം ഒരൊറ്റ ജനത എന്ന വിശ്വാസം ഇരു സംസ്ഥാനങ്ങളിലെയും ഭരണാധികാരികളിലും ജനതയിലും ഉറച്ചിരുന്നുവെങ്കില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളെ അനുസ്മരിപ്പിക്കുംവിധമുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞദിവസം ഉണ്ടാകുമായിരുന്നില്ല. ഇരു സംസ്ഥാനങ്ങളിലെയും പൊലിസുകാര്‍ തമ്മില്‍ പരസ്പരം വെടിവച്ച് ആറ് അസം പൊലിസുകാര്‍ ദാരുണമായി കൊല്ലപ്പെടുമായിരുന്നില്ല. അന്‍പതിലധികം പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കേണ്ടി വരുമായിരുന്നില്ല.


നുഴഞ്ഞുകയറുന്നുവെന്ന് ഇരു സംസ്ഥാനങ്ങളും പരസ്പരം ആരോപിക്കുന്നിടംവരെ കാര്യങ്ങളെത്തിയെന്നത് അമ്പരപ്പേടെ മാത്രമേ കേള്‍ക്കാനാകൂ. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നത് നുഴഞ്ഞുകയറ്റമായി ചിത്രീകരിക്കുന്നിടംവരെ ഇരു സംസ്ഥാനങ്ങളും എത്തിയെങ്കില്‍ എന്തൊരു ആപത്താണ് ബി.ജെ.പി ഭരണകൂടം ഇന്ത്യന്‍ ജനതയ്ക്കുമേല്‍ കെട്ടിവച്ചതെന്നോര്‍ത്ത് സ്തംഭിച്ചുനില്‍ക്കാനേ യഥാര്‍ഥ രാജ്യസ്‌നേഹികള്‍ക്ക് കഴിയൂ. അസമും മിസോറമും രണ്ട് രാജ്യങ്ങളല്ലല്ലോ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിക്കാന്‍. അതിനു മാത്രം ഇരു സംസ്ഥാനങ്ങളും ശത്രുരാജ്യങ്ങളെപ്പോലെ അകന്നുവെന്നാണോ മനസിലാക്കേണ്ടത്. ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിനുവരുന്ന ഇന്ത്യന്‍ ജനതയെ നൊമ്പരപ്പെടുത്തുന്നതാണ് അസം-മിസോറം ഏറ്റുമുട്ടല്‍. രാജ്യാതിര്‍ത്തിയില്‍ ധീര ജവന്മാര്‍ ജീവന്‍ ത്യജിക്കുന്നത് നമ്മുടെ രാഷ്ട്രത്തിന്റ സുരക്ഷയ്ക്ക് വേണ്ടിയാണ്.


എന്നാല്‍, രണ്ട് സംസ്ഥാനങ്ങളിലെ ജനത അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടി കൊല്ലപ്പെടുന്നുണ്ടെങ്കില്‍ അവരില്‍ ഒരു രാജ്യം ഒരൊറ്റ ജനത എന്ന വിചാരം എന്നോ ഇല്ലാതായിപ്പോയെന്നാണ് കരുതേണ്ടത്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനു മാറിനില്‍ക്കാനാവില്ല. ഇന്ത്യന്‍ ജനതയെ ഒറ്റക്കെട്ടായി നിലനിര്‍ത്തേണ്ട ഭാരിച്ച ഉത്തരവാദിത്വമുള്ള കേന്ദ്ര ഭരണകൂടം അവരെ വിഭജിക്കുന്ന നടപടികളില്‍ വ്യാപൃതരാകുമ്പോള്‍ വടക്കുകിഴക്കന്‍ ഭാഗങ്ങളിലെ ജനതയോട് രൂപസാദൃശ്യമുള്ള ചൈന അവസരം മുതലെടുക്കുമെന്നതിനു സംശയമില്ല. ഇന്ത്യ- ചൈന അതിര്‍ത്തിതര്‍ക്കത്തില്‍ നിന്ന് ബി.ജെ.പി സര്‍ക്കാര്‍ മനസിലാക്കേണ്ടത് ഈ വസ്തുതയാണ്. അസം-മിസോറം മാതൃകയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ പരസ്പരം പോരടിക്കാനും കൊലചെയ്യാനും തുടങ്ങിയാല്‍ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ നിലനില്‍പ്പിനെയായിരിക്കും അതു ഗുരുതരമായി ബാധിക്കുക.


ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിന്മേലും അവകാശവാദം ഉന്നയിച്ചുകൊണ്ട് അതിര്‍ത്തിയില്‍ നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചൈന ഇത്തരം അവസരം ഉപയോഗപ്പെടുത്തുമെന്നതില്‍ സംശയിക്കാനില്ല. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതോടൊപ്പം തന്നെ ബി.ജെ.പി സര്‍ക്കാര്‍ ഒരു രാജ്യം ഒരൊറ്റ ജനത എന്ന ഇന്ത്യന്‍ ആപ്തവാക്യവും കൂടി പൊടിതട്ടിയെടുക്കണം. ദേശീയതയും രാജ്യസ്‌നേഹവും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ആയുധമായല്ല, ഇന്ത്യന്‍ ജനതയെ കെട്ടുറപ്പോടെ നിലനിര്‍ത്താനാണ് ഉപയോഗിക്കേണ്ടത്. അല്ലാത്തപക്ഷം സംസ്ഥാനങ്ങള്‍ തമ്മില്‍ നിസാരകാര്യങ്ങളുടെ പേരില്‍ രണ്ടു രാഷ്ട്രങ്ങളെപ്പോലെ ഏറ്റുമുട്ടുന്നതിനും ചോരചിന്തുന്നതിനും കൊല്ലുന്നതിനും രാജ്യം സാക്ഷിയാകേണ്ടിവരും. തക്കംപാര്‍ത്തിരിക്കുന്ന ചൈനയെപ്പോലുള്ള രാഷ്ട്രങ്ങള്‍ അവസരം സമര്‍ഥമായി ഉപയോഗിക്കുന്നതിനും നാം സാക്ഷിയാകേണ്ടിവരും. ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണക്കാരായി തീരുന്ന ബി.ജെ.പി സര്‍ക്കാര്‍ വരുംകാലത്തോട് ഉത്തരം പറയേണ്ടിയുംവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  30 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago