തേന്‍കെണി ഒരുക്കി അര്‍ച്ചന, കെണിയില്‍ വീണത് രാഷ്ട്രീയക്കാരടക്കം പ്രമുഖര്‍; ഒടുവില്‍ പിടിയില്‍
ഭുവനേശ്വര്‍: ഹണിട്രാപ്പില്‍ കുരുക്കി ആളുകളില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. സത്യവിഹാര്‍ സ്വദേശിയായ അര്‍ച്ചന നാഗ്(25) ആണ് പിടിയിലായത്. യുവതിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും ഡയറിയും പൊലിസ് പിടിച്ചെടുത്തു.
കേസിനെപ്പറ്റിയും ഹണിട്രാപ്പില്‍ കുടുക്കിയവരെക്കുറിച്ചും മാധ്യമങ്ങളോട് വിശദീകരിക്കാന്‍ പൊലിസ് ഉന്നതര്‍ തയ്യാറായില്ല. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഉന്നതരായ പലരില്‍ നിന്നും അര്‍ച്ചനയും സംഘവും പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം.
ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയത്. ഒഡിയ സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു പണംതട്ടാനും യുവതി ശ്രമിച്ചിരുന്നു.
അര്‍ച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വന്‍ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ധു ഛന്ദിനായുള്ള അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."