പുതിയ അധ്യക്ഷന് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടാകും; 'റിമോര്‍ട്ട് കണ്‍ട്രോള്‍' എന്നത് അപമാനിക്കല്‍; വിമര്‍ശനത്തിനെതിരെ രാഹുല്‍ഗാന്ധി
ബംഗളുരു: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനും സാധിക്കുമെന്ന് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കര്‍ണാടകയിലെ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയ രണ്ട് പേര്‍ക്കും അവരുടേതായ രീതിയിലുള്ള സ്ഥാനവും കാഴ്ച്ചപാടുകളുമുണ്ട്. റിമോര്‍ട്ട് കണ്‍ട്രോള്‍ എന്ന് അവരെ വിശേഷിപ്പിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ വന്നാലും അവരെ സോണിയ ഗാന്ധി റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്നായിരുന്നു ബി ജെ പി വിമര്‍ശനം.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. ചര്‍ച്ചകളെ സംഭാഷണങ്ങളെ വ്യത്യസ്തമായ കാഴ്ചപാടുകളെ എല്ലാം സ്വീകരിക്കുന്നതാണ് ഞങ്ങളുടെ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."