ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ തമിഴ്നാട്; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ റമ്മി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര്. എന്‍. രവി ഒപ്പുവെച്ചു. ഓണ്‍ലൈന്‍ റമ്മി, പോക്കര് തുടങ്ങിയ ഗെയിമുകള്‍ നിരോധിച്ചുകൊണ്ടാണ് നിയമം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്.
ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിഷ്കര്‍ഷിക്കുന്നതാണ് പുതിയ നിയമം. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേര് തമിഴ്നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണം. തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര് എന്‍ രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്.
ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമന്, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് എന്നിവരാണ് സമിതിയിലുള്ള മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."