അണികള്‍ ദൈവമാക്കിയ മുഖ്യമന്ത്രി വിമര്‍ശനാതീതനെന്ന് വിചാരിക്കുന്നു: സതീശന്‍
തിരുവനന്തപുരം: അണികള്‍ ദൈവമാക്കിയതിനാല്‍ വിമര്‍ശനത്തിനതീതനാണെന്ന് മുഖ്യമന്ത്രി വിചാരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ദൈവമല്ല, ചക്രവര്‍ത്തിയായാലും വിമര്‍ശിക്കുമെന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ വാക്കൗട്ട് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയാണ്. ജനവിധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനുള്ളതാണ്. അല്ലാതെ ധാര്‍ഷ്ട്യം കാണിക്കാനുള്ളതല്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്നു പഠിക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണം. വിദഗ്ധരെ നിയോഗിച്ച് കോവിഡ് ഓരോ മേഖലയിലുമുണ്ടാക്കിയ ദുരന്തങ്ങളെക്കുറിച്ച് പഠിക്കണം.പൊലിസും മോട്ടോര്‍ വാഹന വകുപ്പും തോന്നിയപോലെ ജനങ്ങളില്‍നിന്ന് പിഴ ഈടാക്കുന്നു.വായ്പകള്‍ക്ക് മോറട്ടോറിയം കൊടുക്കാത്തതിനാല്‍ ലക്ഷക്കണക്കിനു നോട്ടിസുകള്‍ വീടുകളിലേക്കു പോകുന്നു. കൊവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."