HOME
DETAILS

ബിയ്യം കായല്‍ ജലോത്സവം; വള്ളങ്ങളൊരുങ്ങുന്നു

  
backup
August 25 2016 | 22:08 PM

%e0%b4%ac%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b5


പൊന്നാനി: സാമ്പത്തിക പരാധീനതകള്‍ക്കുമേല്‍ തുഴയെറിഞ് ബിയ്യം കായലില്‍ ജലോത്സവത്തിനായി വള്ളങ്ങളൊരുങ്ങുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി അവിട്ടം നാളില്‍ നടക്കുന്ന ബിയ്യം കായല്‍ വള്ളംകളി മത്സരത്തിനുള്ള പരിശീലനം തുടങ്ങി. ലക്ഷത്തിലേറെ ചെലവുവരുന്ന വിനോദമായിട്ടും പാരമ്പര്യത്തെ നിലനിര്‍ത്താനുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായാണ് ഇത്തവണയും ബിയ്യം കായലില്‍ തുഴയെറിയാനായി വള്ളങ്ങള്‍ സജ്ജമാക്കുന്നത് .
കഴിഞ്ഞ രണ്ടുതവണയും ജലാത്സവം നടത്തിപ്പ് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചതിനാല്‍ ഇത്തവണ സംഘാടനത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സംഘാടനത്തിലും നടത്തിപ്പിലും ഈ വര്‍ഷം മാറ്റം കൊണ്ടുവരുമെന്ന് നേരത്തേ തഹസില്‍ദാര്‍ സൂചന നല്‍കിയിരുന്നു. മലബാറിലെ ഏറ്റവും വലിയ ജലോത്സവങ്ങളിലൊന്നായ ബിയ്യം കായല്‍ വള്ളം കളിയോട് അധികൃതര്‍ തുടരുന്ന അവഗണനയെ വകഞ്ഞുമാറ്റി നാട്ടുകാരുടെ പരിശ്രമഫലമായാണ് ഇത്തവണയും മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത് .
പരിശീലനകാലങ്ങളില്‍ ഒരു ലക്ഷത്തിലേറെ രൂപ ചെലവ് ഓരോ ക്ലബുകള്‍ക്കും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട് . ഇതിന് സമ്മാനതുകയായി ലഭിക്കുന്നത് 25000 രൂപ മാത്രമാണ്. പ്രോത്സാഹന സമ്മാനമായി 20000 രൂപയും. വന്‍ സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന മത്സരമായിരുന്നിട്ടും നാട്ടുകാരുടെ ആവേശം കണക്കിലെടുത്ത് മാത്രമാണ് ക്ലബുകള്‍ ഓരോവര്‍ഷവും വള്ളം കളി മത്സരത്തിനായി ഒരുങ്ങുന്നത് . ആലപ്പുഴയില്‍ നിന്ന് ദിവസക്കൂലി ഇനത്തില്‍ 1500 രൂപ നല്‍കിയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. ഒരുവള്ളം പണിയെടുക്കാന്‍ എട്ടു തൊഴിലാളികള്‍ വേണ്ടി വരും. ഇവരുടെ താമസ സൗകര്യവും ഭക്ഷണവും ക്ലബുകാര്‍ തന്നെ ഒരുക്കിക്കൊടുക്കണം. കേരളത്തിലെ തന്നെ മികച്ച വള്ളംകളി വേദിയായിരുന്ന ബിയ്യം കായല്‍ വള്ളം കളി ടൂറിസം വകുപ്പിന്റെ അവഗണന മൂലമാണ് ശോഷിച്ചുവരുന്ന അവസ്ഥയിലെത്തിയത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago