HOME
DETAILS

ഒാൺലൈൻ തട്ടിപ്പിന് നിർമിതബുദ്ധിയും

  
backup
September 18 2023 | 18:09 PM

artificial-intelligence-for-online-fraud

സുനി അൽഹാദി

കോഴിക്കോട് സ്വദേശി ജോസഫ് മകനുവേണ്ടിയുള്ള മരുന്ന് വാങ്ങി പണം ഗൂഗിൾ പേ ചെയ്യാൻ നോക്കുമ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച വിവരം അറിയുന്നത്. ഭാര്യയുടെ ഗുഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചപ്പോൾ അതിൽനിന്നും സാധിക്കുന്നില്ല. ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഹരിയാന സ്വദേശി ദീപക് നൽകിയ പരാതിയിൽ അക്കൗണ്ട് മരപ്പിച്ചത് അറിയുന്നത്. അന്വേഷണത്തിൽ ഭാര്യയുടെ അക്കൗണ്ടിൽനിന്ന് തൻ്റെ അക്കൗണ്ടിലേക്ക് തലേദിവസം പണം അയച്ചതാണ് അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നും ഭാര്യയുടെ അക്കൗണ്ടാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായതെന്നും വ്യക്തമായി.

ചാരിറ്റിയുടെ പേരിലും ഇത്തരം തട്ടിപ്പുകാർ ഇരകളെ വീഴ്ത്തുന്നുണ്ട്. ചാരിറ്റിക്ക് പണമിടപാട് നടത്താനെന്ന് പറഞ്ഞ് അക്കൗണ്ട് വിശദാംശങ്ങൾ ലഭ്യമാക്കി, ഇടപാട് നടത്താൻ അനുമതി നേടിയാണ് ഇക്കൂട്ടറുടെ തട്ടിപ്പ്. ഇത്തരം അക്കൗണ്ടുകളിലൂടെ വിവിധ ഓൺലൈൻ വ്യാപാരം-ജോലികൾ തുടങ്ങിയവയ്ക്ക് വൻതുകകളുടെ ഇടപാടാണ് നടക്കുന്നത്. ഇടപാട് മുടങ്ങുമ്പോൾ തട്ടിപ്പുകാരൻ നൽകിയ ഈ അക്കൗണ്ട് വിശദാംശങ്ങൾ മാത്രമായിരിക്കും ഇടപാടുകാരന് ആകെ അറിയാവുന്ന കാര്യം.
അക്കൗണ്ട് ഹോൾഡർക്കെതിരേ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് പരാതി ലഭിച്ചാൽ അയാളുടെ അക്കൗണ്ടിൽ നിന്ന് ആർക്കൊക്കെ പണം അയക്കുന്നു, അവരുടെയൊക്കെ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. കേരളത്തിൽ

പതിനായിരത്തിൽപരം അക്കൗണ്ടുകളാണ് ഇപ്രകാരം മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ബാങ്ക് അധികൃതരും നൽകുന്നില്ല. ഇത്തരത്തിൽ അക്കൗണ്ട് മരവിപ്പിക്കുന്നത് വർധിച്ചതിനെ തുടർന്ന് വെർച്വൽ ഡിജിറ്റൽ അസ്സറ്റ് ട്രേഡേഴ്സ് ആൻഡ് ബാങ്ക് അക്കൗണ്ട്സ് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ സംഘടനയും രൂപീകൃതമായിട്ടുണ്ട്. അക്കൗണ്ടുകൾ അകാരണമായി മരവിപ്പിക്കുന്നതിനെതിരേ പോരാട്ടത്തിലാണ് ഇൗ സംഘടന.


വലയിൽ കുടുങ്ങി മൊബൈൽ കച്ചവടക്കാരും
ഹരിപ്പാട്, പെരുമ്പാവൂർ, ആലുവ, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളിലെ മൊബൈൽ കടക്കാരിൽനിന്ന്, ഉപയോഗിച്ച ഫോൺ വിൽപനയുടെ പേരിൽ കോഴിക്കോട് കാവുമ്പാറ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഒ.എൽ.എക്സ് പോലുള്ള ഓൺലൈൻ വിപണിയിൽ മൊബൈൽ ഫോൺ വിൽപനയ്ക്ക് വരുമ്പോൾ വിൽപനക്കാരനെയും വാങ്ങുന്നയാളെയും ഒരുപോലെ പറ്റിച്ചാണ് ഇയാൾ പണം തട്ടിയിരുന്നത്. ഓൺലൈനിൽ പരസ്യത്തോടൊപ്പം നൽകുന്ന വിവരങ്ങൾ ശേഖരിക്കുകയും വിൽപനക്കാരനെ വിളിക്കുകയും ചെയ്യും. ലൊക്കേഷൻ മനസിലാക്കിയ ഇയാൾ വിൽപനക്കാരൻ്റെ തൊട്ടടുത്തുള്ള മൊബൈൽ കട കണ്ടെത്തി ഉടമയെ വിളിക്കും. തൻ്റെ സുഹൃത്ത് ഫോൺ കൊണ്ടുവരുമെന്നും അവനോട് വിലപറയേണ്ടെന്നും കടക്കാരനോട് പറയും.


വിൽപനക്കാരനെ വിളിച്ച് മൊബൈൽ ഫോൺ പ്രസ്തുത കടയിൽ കൊടുക്കാൻ ആവശ്യപ്പെടും. എന്നാൽ വില സംബന്ധിച്ച് ഒന്നും പറയേണ്ടെന്നും തൻ്റെ ബന്ധുവാണെന്നും പറയും. തുടർന്ന് വിപണിയിലെ നിരക്കിൽനിന്ന് വളരെ കുറവിൽ കടക്കാരനുമായി തട്ടിപ്പുകാരൻ ഡീൽ ഉറപ്പിച്ച് ഗൂഗിൾ പേ വഴി പണവും നേടും. ഫോൺ കൊണ്ടുവന്ന യഥാർഥ ഉടമ വിവരങ്ങൾ അറിയുമ്പോൾ ഗൂഗിൾ പേ ചെയ്ത ഫോൺ നമ്പർ സ്വിച്ച് ഓഫായിരിക്കും. ഇത്തരത്തിൽ നിരവധി പേരിൽനിന്ന് തട്ടിപ്പ് നടത്തിയ ഇയാൾക്കെതിരേ മൊബൈൽ കച്ചവടക്കാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നെന്ന് തട്ടിപ്പിന് ഇരയായ ഹരിപ്പാട് മൊബൈൽ കടക്കാരൻ നടത്തുന്ന ഷഫീക്ക് പറഞ്ഞു. അതേസമയം, ബി.ടെക് ബിരുദധാരിയും കംപ്യൂട്ടർ പ്രോഗ്രാമിങ് വിദഗ്ധനുമായ ഈ തട്ടിപ്പുകാരൻ തൻ്റെ മേഖല മാറ്റിപ്പിടിക്കുകയായിരുന്നു. നാലു സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരേ 11 ഓൺലൈൻ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലിസ് അറസ്റ്റുചെയ്തത്.
മടിക്കരുത്; പരാതിപ്പെടാൻ


നിർമിതബുദ്ധിയുടെ(ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സാധ്യതകൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഓൺലൈൻ വ്യാജന്മാർ നിർമിതബുദ്ധിയെ ഉപയോഗിക്കുന്നത് പണം തട്ടാനാണ്. കോഴിക്കോട് സ്വദേശി രാധാകൃഷ്ണനാണ് ഇത്തരം തട്ടിപ്പിലെ സംസ്ഥാനത്തെ ആദ്യ ഇര. ആന്ധ്രപ്രദേശിൽ ജോലി ചെയ്തിരുന്ന കാലത്തെ 'സുഹൃത്ത്' വിഡിയോ കാൾ വിളിച്ച് സഹോദരിയുടെ ചികിത്സക്ക് അത്യാവശ്യമായി 40,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. വിഡിയോ കാളിൽ സുഹൃത്തിനെ കണ്ടതോടെ സംശയമൊന്നുമില്ലാതെ ഓൺലൈൻ ട്രാൻസ്ഫറായി പണം അയക്കുകയും ചെയ്തു. എന്നാൽ, 'സുഹൃത്ത്' വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ രാധാകൃഷ്ണൻ സൈബർ പൊലിസുമായി ബന്ധപ്പെട്ടു.

നിർമിതബുദ്ധിയിലൂടെയാണ് രാധാകൃഷ്ണൻ്റെ സുഹൃത്തിനെ സൃഷ്ടിച്ചത് എന്ന് കണ്ടെത്തിയ സൈബർ വിങ് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി. തങ്ങളുടെ ബാങ്ക് ശാഖ വഴിയാണ് ഈ പണം കൈമാറ്റം നടന്നതെന്ന് മഹാരാഷ്ട്രയിലെ രത്‌നാകർ ബാങ്കുകാർ കണ്ടെത്തി. അവർ ഉടൻതന്നെ ഈ ഇടപാട് മരവിപ്പിക്കുകയും സൈബർ വിങ്ങിന് വിവരം നൽകുകയും ചെയ്തു. രാധാകൃഷ്ണന് നഷ്ടപ്പെട്ട പണം തിരികെ കിട്ടുകയും ചെയ്തു. കൃത്യസമയത്ത് പരാതിപ്പെടാനുള്ള ജാഗ്രത കാണിച്ചതിനാലാണ് ഇദ്ദേഹത്തിന് പണം തിരികെ കിട്ടിയത്. ഓൺലൈൻ ചതിയിൽ പെടാതിരിക്കുക എന്നത് പ്രധാനമാണ്. ഇനി, ചതിയിൽപെട്ടാലോ, ഒരുകാരണവശാലും മടിക്കരുത്, പരാതി നൽകാൻ.


ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ ഓർത്തുവയ്ക്കേണ്ട നമ്പറാണ് '1930'. തട്ടിപ്പിന് ഇരയായാൽ ഉടൻ വിവരം അറിയിക്കാനുള്ള ഹെൽപ് ലൈൻ നമ്പറാണിത്. രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് പരാതികൾ വ്യാപകമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2021ൽ ആരംഭിച്ചതാണ് ഈ ഹെൽപ് ലൈൻ. ഈ നമ്പറിൽ ലഭിക്കുന്ന പരാതികൾ അതത് സംസ്ഥാനങ്ങളിലെ പൊലിസ് കൺട്രോൾ റൂമിലേക്ക് ഉടനടി കൈമാറും. ഹെൽപ് ലൈൻ നമ്പർ നിലവിൽവന്ന ആദ്യവർഷംതന്നെ 51 കോടി രൂപ ഇത്തരത്തിൽ തട്ടിപ്പുകാരിൽ നിന്ന് വീണ്ടെടുക്കാനായി.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ 306 കോടി രൂപയാണ് വീണ്ടെടുക്കാനായത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 133000ലധികം പേരാണ് തട്ടിപ്പിന് ഇരയായ വിവരം ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചറിയിച്ചതും. രാജ്യത്ത് ഓൺലൈൻ തട്ടിപ്പിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നതാണിത്.
തട്ടിപ്പിന് ഇരായായാൽ ഒട്ടും വൈകാതെ വിവരമറിയിക്കുക എന്നതാണ് പ്രധാനം. തട്ടിപ്പ് നടന്ന നിമിഷം മുതൽ 24 മണിക്കൂറിനകം പരാതി കിട്ടിയാൽ പണം തിരികെ കിട്ടാനുള്ള സാധ്യത ഏറെയാണ്. കൂടാതെ, www.cybercrime.gov.in എന്ന വെബ് പോർട്ടലിലും പരാതിപ്പെടാം.

(അവസാനിച്ചു)

Content Highlights: Artificial intelligence for online fraud




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago