പെഗാസസ്: ആറാംദിവസവും ബഹളത്തില്‍ മുങ്ങി ഇരുസഭകളും
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തെച്ചൊല്ലി പാര്‍ലമെന്റ് മഴക്കാലസമ്മേളനത്തിന്റെ ഏഴാംദിനവും ബഹളത്തില്‍ മുങ്ങി.
സംഭവത്തില്‍ അന്വേഷണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം പലതവണ ഇരുസഭകളേയും തടസപ്പെടുത്തി. ചാരപ്പണി നിര്‍ത്തുക എന്ന പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ സഭ സമ്മേളിച്ചയുടന്‍ തന്നെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പെഗാസസ് വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തുവരികയായിരുന്നു. ബഹളത്തിനിടെ മറൈന്‍ എയ്ഡ് നാവിഗേഷന്‍ ബില്ല്-2021 രാജ്യസഭയില്‍ ശബ്ദവോട്ടോടെ പാസാക്കി. ബില്ല് നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. അതേസമയം, വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുന്നതിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നുകാട്ടാന്‍ അദ്ദേഹം ബി.ജെ.പി എം.പിമാരോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം ശ്രമിക്കുകയാണ്. പ്രതിപക്ഷ അംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."