വ്യാപാരികളുടെ കൂട്ടായ്മയില്‍ ഏഴ് യുവതികള്‍ക്ക് മിന്നുകെട്ട്
വളാഞ്ചേരി: സമൂഹത്തിലെ നിര്‍ധനരായവരെ കണ്ടെത്തി സമൂഹവിവാഹം സംഘടിപ്പിക്കാന്‍ തയ്യാറായവ്യാപാരി സമൂഹം പൊതുസമൂഹത്തിനു മാതൃകയാണന്ന് കെ.കെ.ആബിദ് ഹുസൈന്തങ്ങള് എംഎല്‍എ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
വളാഞ്ചേരി കുളമംഗലം ധനാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട് ഹമീദലിശിഹാബ് തങ്ങള്‍, മുനീര്‍ഹുദവി വിളയില്‍, ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേമനയ്ക്കല് ശങ്കരനുണ്ണി നമ്പൂതിരിപാട് എന്നിവരുടെ കാര്‍മികത്വത്തില്‍ ഏഴു യുവതികളാണു സുമംഗലികളായത്.
കൂടാതെ 14 യുവതികള്‍ക്കു വിവാഹ ധനസഹായം നല്‍കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഇ.ടി.മുഹമ്മദ്ബഷീര്‍ എംപി, ചെയര്പേഴ്സന് എം.ഷാഹിടീച്ചര്,കെ.വി ഉണ്ണികൃഷ്ണന്, സി.എച്ച് അബൂ യൂസഫ് ഗുരുക്കള്‍, പറശ്ശേരിഅസൈനാര്‍,സുരേഷ്പാറത്തൊടി, അഷ്റഫ്അമ്പലത്തിങ്ങല്‍, ടി.പി.മൊയ്തീന്‍കുട്ടി, വി.പി.എം.സാലിഹ്,കെ.മുഹമ്മദലി സംസാരിച്ചു. തുടര്‍ന്നു നടന്ന ജനറല്‍ബോഡിയോഗത്തില്‍ പൈങ്കല്‍ ഹംസ അധ്യക്ഷനായി. പി.പി.ബഷീര്‍, എ.വി.വേണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."