എന്തുകൊണ്ട് നിപ വീണ്ടും കോഴിക്കോട്ട്? കണ്ടെത്താന്‍ വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
എന്തുകൊണ്ട് നിപ വീണ്ടും കോഴിക്കോട്ട്?
തിരുവനന്തപുരം: കോഴിക്കോട് എന്തുകൊണ്ടാണ് വീണ്ടും നിപ റിപോര്‍ട്ട് ചെയ്തതെന്ന് കണ്ടെത്താന്‍ വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നല്‍കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വൈലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചതായും അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
അതേസമയം നിപ കേസുകളില്‍ ആശ്വാസമുള്ള റിപോര്‍ട്ടുകളാണെങ്കിലും നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണ്. മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
1286 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ട്. 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിള്‍ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേര്‍ ഐസൊലേഷനിലുണ്ട്. മരുന്ന് മുതല്‍ ആംബുലന്‍സ് അടക്കം എല്ലാം സജ്ജമാണ്. സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത്. എല്ലാവരും പങ്കാളികളായി. മരുന്ന് മുതല്‍ ആംബുലന്‍സ് അടക്കം എല്ലാം സജ്ജമാണ്. സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും. സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ നല്‍കി. 1099 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. നിപ നിര്‍ണയത്തിന് ലാബ് സംസ്ഥാനത്ത് സജ്ജമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."