HOME
DETAILS

കൊവിഡ് പ്രതിരോധം; കേരളത്തിന് വന്‍ വീഴ്ചയെന്ന് കേന്ദ്രം

  
backup
July 29 2021 | 04:07 AM

8654352-2

 


ന്യൂഡല്‍ഹി: കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇളവുകള്‍ നല്‍കുന്നതില്‍ സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്നും സംസ്ഥാന ആരോഗ്യസെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.


രാജ്യത്തെ പ്രതിദിന കേസുകളുടെ പകുതിയും കേരളത്തില്‍നിന്നായതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ആഘോഷപരിപാടികളില്‍ ഇളവ് അനുവദിച്ചത് തീവ്രവ്യാപനത്തിനിടയാക്കിയെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. ജൂലൈ അഞ്ചു മുതല്‍ ഒന്‍പതുവരെ കേരളം സന്ദര്‍ശിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കത്തയച്ചത്.


ഇപ്പോഴത്തെ സ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്രം ഒരുസംഘത്തെക്കൂടി ഉടന്‍ അയക്കുമെന്നും കത്തില്‍ അറിയിച്ചു.
ഒരു മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ വീണ്ടും കേസുകള്‍ കൂടിവരികയാണെന്നത് ആശങ്കയുണ്ടാക്കുന്നു. കേരളം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സജീവ കേസുകളില്‍ 95 ശതമാനവും വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ഇതിനുള്ള മാനദണ്ഡം കൃത്യമായി പാലിക്കണം.
കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ സ്ഥിരീകരണ നിരക്ക് വളരെ കൂടുതലാണ്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago