സോണിയാ ഗാന്ധിയെ കണ്ടു മോദിയെ വീഴ്ത്താന്‍ കച്ചകെട്ടി മമത; പ്രതിപക്ഷസഖ്യത്തിന് വേദിയുണ്ടാക്കും
'അടുത്ത തെരഞ്ഞെടുപ്പ് മോദിയും രാജ്യവും തമ്മില്‍'
ന്യൂഡല്‍ഹി: മോദിയെ വീഴ്ത്താന്‍ പ്രതിപക്ഷ സഖ്യ രൂപീകരണത്തിനുള്ള ചര്‍ച്ചയില്‍ ഏറെ മുന്നോട്ടുപോയി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി മമത ചര്‍ച്ച നടത്തി. എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെയും കണ്ടു. എന്‍.സി.പി നേതാവ് ശരത് പവാറിനെയും കാണും.
ബി.ജെ.പിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ മമത കൂടിക്കാഴ്ചകള്‍ നടത്തുന്നത്. സോണിയക്കു പുറമെ അഭിഷേക് സിങ്‌വി, കമല്‍നാഥ് അടക്കമുള്ള നേതാക്കളുമായും മമത ചര്‍ച്ച നടത്തിയിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരേ പോരാടണമെന്ന് തുടര്‍ന്നുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മമത പറഞ്ഞു. മോദിയും രാജ്യവും തമ്മിലായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ മത്സരം.പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം പൂര്‍ത്തിയായ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് മമത അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിനായി വേദി രൂപപ്പെടുത്തും. സോണിയ ഗാന്ധിയെയും കെജ്‌രിവാളിനെയും കണ്ടു. ലാലുപ്രസാദ് യാദവുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എല്ലാ പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുമായും സംസാരിക്കുമെന്നും മമത പറഞ്ഞു. പ്രതിപക്ഷസഖ്യം വേണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."