ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല- മുഖ്യമന്ത്രി
ലണ്ടന്‍: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് സംസ്ഥാന സര്‍ക്കാരല്ല വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണ് സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നതെന്നും ഇത് സര്‍ക്കാരല്ല ഏറ്റെടുക്കുന്നതെന്നും ലണ്ടനിലെ ലോക കേരള സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ധൂര്‍ത്തെന്ന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിദേശത്തേക്ക് യാത്ര പോകാന്‍ മുഖ്യമന്ത്രി ഓരോ കാരണം കണ്ടെത്തുകയാണെന്നും കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുകയാണെന്നത് ശുദ്ധനുണയാണെന്നും സാധാരണക്കാരന്റെ പണമാണിതെന്നുമായിരുന്നു സുധാകരന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."