HOME
DETAILS

അയിത്തം മാറാത്ത കേരളം

  
backup
September 19 2023 | 17:09 PM

untouchabiity-is-still-practice-in-kerala

ഡോ.ടി.എസ്.ശ്യാം കുമാർ

ജാതിയെന്നത് ബ്രാഹ്മണ്യത്തിന്റെ അവതാരമല്ലാതെ മറ്റൊന്നല്ല'- ഡോ. ബി.ആർ അംബേദ്കർ
'ജാതി മനുഷ്യരിൽ കയറി മൂത്തുപോയി, ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്'- നാരായണ ഗുരു


കേരളം എത്രമേൽ ജാതിബദ്ധ സമൂഹമാണെന്ന് തെളിയിക്കുന്നതാണ് ദേവസ്വം മന്ത്രി രാധാകൃഷ്ണന് അഭിമുഖീകരിക്കേണ്ടിവന്ന ജാതിവിവേചനം. കേരളം പുരോഗമന സമൂഹമാണെന്ന വാചാടോപം ഉപരിവസ്ത്രം മാത്രമാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിൽ ഇന്നും അയിത്തവും തൊട്ടുകൂടായ്മയും ശക്തമായി നിലനിർത്തുന്ന സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ ശാന്തിയായി നിയമനം ലഭിച്ച ഈഴവ സമുദായത്തിൽ പെട്ട പൂജാരിയെ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിക്കാതെ ക്രൂരമായ അയിത്തമാണ് ജാതിബ്രാഹ്മണരും ബ്രാഹ്മണ പാദദാസന്മാരായ ശൂദ്രസേവക സംഘവും പുലർത്തിയത്.

ശബരിമലയിൽ ഒരു അബ്രാഹ്മണന് മേൽശാന്തിയാകാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. ഇതിലൂടെ സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായി ബ്രാഹ്മണ പൗരോഹിത്യം തുടരുകയാണ് ചെയ്യുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ജാതിബ്രാഹ്മണ്യം ഇന്നും ചന്ദനവും പ്രസാദവും എറിഞ്ഞാണ് നൽകുന്നത് എന്നത് ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ആർക്കും നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്.

അതിശക്തമായ ബ്രാഹ്മണ്യമേധാവിത്വമാണ് കേരളീയ ക്ഷേത്രങ്ങളുടെ മുഖമുദ്ര എന്നത് അതിശയോക്തിയല്ല. ഇങ്ങനെയുള്ള ജാതിബ്രാഹ്മണ്യത്തെ നിർമൂലനം ചെയ്യാനാണ് ഡോ. ബി.ആർ അംബേദ്കർ പൗരോഹിത്യത്തെ ജനാധിപത്യവൽക്കരിക്കണമെന്ന് അനിഹിലേഷൻ ഓഫ് കാസ്റ്റിൽ ആഹ്വാനം ചെയ്തത്.


ജാതിബ്രാഹ്മണ്യം
ശക്തിപ്പെടുകയാണ്


'നവോത്ഥാന സംസ്കാരം' ഉഴുതുമറിച്ചു എന്നവകാശപ്പെടുന്ന കേരളത്തിൽ ജാതിബ്രാഹ്മണ്യം തകരുന്നതല്ല ശക്തിപ്പെടുന്നതാണ് വർത്തമാന സാമൂഹിക കാഴ്ച. വൈക്കം സത്യഗ്രഹം നടന്ന ക്ഷേത്രത്തിൽപോലും അബ്രാഹ്മണർക്ക് പൂജാരിയാകാൻ കഴിഞ്ഞിട്ടില്ല. അടിത്തട്ട് സമൂഹങ്ങളുടെ കാവും കൊട്ടങ്ങളും പതികളും ക്ഷേത്രവൽക്കരിക്കപ്പെടുന്നത് ബ്രാഹ്മണ്യവൽക്കരണത്തിന്റെ പ്രത്യക്ഷ നിദർശനമാണ്.

ഇതിലൂടെ അടിത്തട്ട് സമുദായങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും സമ്പൂർണമായി ബ്രാഹ്മണവൽക്കരണത്തിന് വിധേയപ്പെട്ടു. ഇതിന്റെ പരിണതഫലമായി അടിത്തട്ട് സമൂഹങ്ങളുടെ കൂടി ധനംകൊണ്ട് ബ്രാഹ്മണ്യ പൗരോഹിത്യം തടിച്ചു കൊഴുക്കുകയാണ് ചെയ്യുന്നത്.


പലതരം പുരാണ പാരായണ യജ്ഞങ്ങളിലൂടെ സമൂഹത്തിലേക്ക് ബ്രാഹ്മണ്യാശയങ്ങൾ സുഗമമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സമൂഹത്തിന്റെ സാംസ്കാരിക ഘടന ബ്രാഹ്മണ്യാശയങ്ങൾക്ക് മേൽക്കൈയുള്ള ഒന്നായാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ബ്രാഹ്മണ്യ സംസ്കാരത്തെ പരിപോഷിപ്പിച്ച് സംരക്ഷിക്കുന്ന ശൂദ്രസവർണ ബോധവും നിലനിൽക്കുന്നുണ്ട്. ഈ ജാതി മേൽക്കോയ്മ ഹേതുവായാണ് മിത്തുവിവാദം ഉടലെടുത്ത സാഹചര്യത്തിൽ ശൂദ്ര ബ്രാഹ്മണ്യവാദികൾ പൊതുവഴികളിൽ ജപസമരങ്ങൾ സംഘടിപ്പിച്ചതും.


ശൂദ്ര ബ്രാഹ്മണ്യ ശക്തികൾക്ക് വിധേയപ്പെട്ടതിനാലാണ് അധികാര കേന്ദ്രങ്ങൾക്ക് സവർണ സംവരണം വേഗത്തിൽ നടപ്പാക്കാനായത്. ശൂദ്രബ്രാഹ്മണ സംഘങ്ങളുടെ കൂട്ടായ്മകളെയും അവകാശവാദങ്ങളെയും വകവച്ചുകൊടുക്കുന്ന ശൂദ്രസവർണ ബുദ്ധിജീവികൾ പക്ഷേ ദലിതരുടെയും പിന്നോക്കക്കാരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും സംഘടിക്കാനുള്ള പ്രയത്നങ്ങളെയും ചിന്തകളെയും അവകാശ സമരങ്ങളെയും സ്വത്വവാദമാക്കി അവതരിപ്പിക്കുന്നതിലൂടെ സവർണ ബ്രാഹ്മണ്യതയെ നിർലോഭമായി പിന്താങ്ങുകയും പരിപോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ സവർണ ബുദ്ധിജീവി വൃന്ദളുടെ 'സ്വത്വവാദ' സിദ്ധാന്തങ്ങൾ ദലിത് ന്യൂനപക്ഷങ്ങളെ തകർക്കാനും സവർണ ബ്രാഹ്മണ്യത്തെ നിലനിർത്താനുമുള്ള സവർണ വാദമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.


എന്തുകൊണ്ട് അയിത്തം?
കേരളം 'ഇത്രമേൽ പുരോഗമിച്ചിട്ടും' എന്തുകൊണ്ടാണ് അയിത്തം നിലനിൽക്കുന്നതെന്ന നിഷ്കളങ്ക ചിന്ത ഇപ്പോഴും പങ്കുവയ്ക്കപ്പെടുന്നുണ്ട്. ബ്രാഹ്മണന്റെ ശരീരം പരിപാവനമാണെന്നും ഇതര മനുഷ്യരുടെ ശരീരം അഴുക്കു നിറഞ്ഞ മാലിന്യ സ്രോതസാണെന്നുമുള്ള ലോകവീക്ഷണമാണ് കേരളത്തിൽ നിലനിന്നുപോരുന്നത്. പ്രയോഗമഞ്ജരി, വിഷ്ണുസംഹിത, തന്ത്രസമുച്ചയം, ശേഷസമുച്ചയം, കുഴിക്കാട്ട് പച്ച തുടങ്ങിയ കേരളീയ തന്ത്രഗ്രന്ഥങ്ങളിൽ 'അയിത്ത ജാതിക്കാർ'

ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രവും വിഗ്രഹവും ബ്രാഹ്മണ പൂജാരിയും അശുദ്ധമാകുമെന്നാണ് വിധിച്ചിട്ടുള്ളത്. തൊട്ടാൽ അശുദ്ധമാകുമെന്ന കാരണത്താലാണ് ബ്രാഹ്മണ പൂജാരി ദേവസ്വം മന്ത്രിക്ക് വിളക്ക് നേരിട്ട് നൽകാതിരുന്നതെന്ന് തന്ത്രഗ്രന്ഥങ്ങളിലെ പ്രായശ്ചിത്ത വിധികൾ പരിശോധിച്ചാൽ അറിയാൻ കഴിയും. ഇത് തെളിയിക്കുന്നത് ഇന്ത്യൻ ഭരണഘടന നിയമംമൂലം നിരോധിച്ച അയിത്തമാണ് ബ്രാഹ്മണർ ദേവസ്വം മന്ത്രിയോട് പ്രകടിപ്പിച്ചിരിക്കുന്നത്.

വി.ടി ഭട്ടതിരിപ്പാട് തുടങ്ങിവച്ച സമുദായ പരിഷ്കരണം ഇനിയും എങ്ങും എത്തിയിട്ടില്ലെന്നും ആധുനിക പൗരരാകുന്നതിന് പകരം ശതപഥ ബ്രാഹ്മണത്തിൽ വിവരിക്കുന്ന ദൈവതുല്യനായ ബ്രാഹ്മണരാകാനാണ് ചിലർ ഇന്നും ശ്രമിക്കുന്നത് എന്നുമാണ് ദേവസ്വം മന്ത്രി നേരിട്ട അയിത്ത വിവേചനം തെളിയിക്കുന്നത്.
ഇത് വിശ്വാസത്തിന്റെ പ്രശ്നമല്ല


ദേവസ്വം മന്ത്രി ഒരു കമ്യൂണിസ്റ്റായതിനാലാണ് അദ്ദേഹത്തിന് വിളക്ക് നൽകാതിരുന്നത് എന്ന് വാദിക്കുന്നവരുണ്ട്. യഥാർഥത്തിൽ ഇത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ല. ദേവസ്വം മന്ത്രി ദലിതനായതിനാലാണ് കേവലം പൂജാരിയായ ഒരു ബ്രാഹ്മണന് ഇവ്വിധം അയിത്തം കൽപ്പിക്കാൻ കഴിഞ്ഞത്.

ബ്രാഹ്മണ്യത്തിന്റെ ഈ ജാതി ഹുങ്കിനെതിരേയാണ് കേരളത്തിൽ യഥാർഥ പോരാട്ടം ആരംഭിക്കേണ്ടത്. 'ചാത്തൻ പൂട്ടാൻ പോകട്ടെ' എന്ന സവർണ അധീശയുക്തിയാണ് ദേവസ്വം മന്ത്രിയോട് അയിത്തമാചരിക്കാൻ ജാതിബ്രാഹ്മണ്യത്തെ പ്രേരിപ്പിച്ചത്.
നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും മഹാന്മാ അയ്യങ്കാളിയും കേരളത്തിലെ ജാതിയുടെ ഇരുട്ടിനെ നീക്കി വഴിവിളക്കുകൾ സ്ഥാപിച്ചവരാണ്.

നിർഭാഗ്യവശാൽ കേരളത്തിലെ ശൂദ്ര-ജാതി ബ്രാഹ്മണ്യം ഈ വഴിവിളക്കുകൾ കൊട്ടിയണക്കുവാനും ഇല്ലാതാക്കുവാനും ജാതി അന്ധകാരത്തിലേക്ക് തള്ളിയിടാനുമാണ് ശ്രമിക്കുന്നത്. കേരളീയ സമൂഹത്തിന്റെ ജനായത്തവൽക്കരണത്തിന് ജാതിബ്രാഹ്മണ്യം നിർമൂലനം ചെയ്യപ്പെടേണ്ട അടിയന്തര സാഹചര്യത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

ഇത് ഓർമിപ്പിക്കുന്നത് ജനായത്തവ്യവസ്ഥക്ക് മുകളിൽ ബ്രാഹ്മണ്യം അധികാരം സ്ഥാപിച്ചാൽ അതോടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ സമ്പൂർണമായി നാമാവശേഷമാകും എന്നുതന്നെയാണ്.

Content Highlights:Untouchabiity is still practice in kerala




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago