ഒളിംപിക്സ് ഫുട്ബോള്‍ അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ് പുറത്ത്
ടോക്കിയോ: ഒളിംപിക്സ് പുരുഷ ഫുട്ബോളില്‍ ബ്രസീല്‍, സ്പെയിന്, ജപ്പാന് എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍. ശക്തരായ അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി ടീമുകള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സഊദി അറേബ്യയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. എവര്ട്ടന് താരം റിച്ചാര്‍ലിസന്റെ ഇരട്ടഗോളുകള്‍ ബ്രസീലിനെ അനായാസം വിജയത്തിലെത്തിച്ചു. 14ാം മിനുട്ടില്‍ മതേയസ് കുന്യയാണ് ബ്രസീലിന് വേണ്ടണ്ടി ആദ്യ ഗോള്‍ നേടിയത്. 76, 93 മിനുട്ടുകളിലായിരുന്നു റിച്ചാര്ലിന്റെ ഗോളുകള്‍. 27ാം മിനുട്ടില്‍ അബ്ദുല്ല അല്‍-അംരി സഊദിക്ക് വേണ്ടണ്ടി ഒരു ഗോള്‍ മടക്കി.
ഗ്രൂപ്പ് സിയിലെ വാശിയേറിയ അവസാന റൗണ്ട് മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ചാണ് സ്പെയിന് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. 66ാം മിനുട്ടില്‍ മെറീനോയിലൂടെ മുന്നിലെത്തിയ സ്പെയിനെതിരേ 87ാം മിനുട്ടില്‍ ബെല്‍മോന്റെ നേടിയ ഗോളില്‍ അര്‍ജന്റീന തിരിച്ചുവന്നെങ്കിലും ജയം അകന്നു നിന്നു. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ജപ്പാന് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കരുത്തരായ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞത്. ജപ്പാന് വേണ്ടണ്ടി കൂബോ (7), സകായ് (34), മിയോഷി (70), മഈഡ (91) ഗോളുകള്‍ നേടി. മറ്റു ത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ 3-0ത്തിന് തകര്‍ത്ത് മെക്സിക്കോയും ഹോണ്ടുറാസിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയയും ക്വാര്‍ട്ടറിലെത്തി. ആസ്ത്രേലിയയെ 2-0ത്തിന് പരാജയപ്പെടുത്തി ഈജിപ്തും റൊമേനിയയെ ഗോളില്ലാ സമനിലയില്‍ തളച്ച് ന്യൂസിലന്‍ഡും ജര്‍മനിയെ 1-1ന് സമനിലയില്‍ കുടുക്കിയ ഐവറി കോസ്റ്റും ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ഈജിപ്താണ് ബ്രസീലിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."