ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'മതേതരത്വവും' 'സോഷ്യലിസവും' വെട്ടി; ആരോപണവുമായി അധിര്‍ രഞ്ജന്‍ ചൗധരി
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'മതേതരത്വവും' 'സോഷ്യലിസവും' വെട്ടി; ആരോപണവുമായി അധിര്‍ രഞ്ജന്‍ ചൗഹാന്‍
'Secular' and 'socialist' removed from Preamble
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ നിന്ന് മത്തരത്വത്തെ വെട്ടിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ്റ്റ് സെക്യുലര്‍' എന്നീ വാക്കുകളിലെല്ലെന്ന് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
'പുതിയ മന്ദിരത്തിലേക്ക് കടക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം കരുതിയ ഭരണഘടനയില്‍ സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകളില്ല. രണ്ടു വാക്കുകള്‍ ഭരണഘടനയില്‍ ഇല്ല എന്നത് ഏറെ പ്രയാസപ്പെടുത്തുന്ന കാര്യമാണ്' - അധീര്‍ മാധ്യമങ്ങളോട് പറഞ്ഞു. വളരെ സമര്‍ത്ഥമായാണ് സര്‍ക്കാര്‍ ഈ മാറ്റം നടത്തിയിരിക്കുന്നത്. ഈ നീക്കം സംശയാസ്പദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പുതിയ മന്ദിരത്തിലേയ് മാറിയതിന്റെ ഭാഗമായാണ് അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കിയത്. മെയ് 28 നാണ് പുതിയ പാര്‍ലമെന്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം പുതിയ മന്ദിരത്തിലാണ് നടന്നത്. പഴയ പാര്‍ലമെന്റ് മന്ദിരം ഇനി 'സംവിധാന്‍ സദന്‍' എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് എം.പിമാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയത്. സംയുക്ത സമ്മേളനത്തിന് ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞ എം.പിമാര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാല്‍നടയായിയാണ് പുതിയ മന്ദിരത്തിലേക്ക് എത്തിയത് . അതേസമയം, കോണ്‍ഗ്രസ് എംപിമാര്‍ ഭരണഘടനയുമായാണ് പുതിയ മന്ദിരത്തിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."