കൊറിയയില്‍ പഠിക്കാം; വരാനിരിക്കുന്നത് മികച്ച അവസരങ്ങള്‍; അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
കൊറിയയില്‍ പഠിക്കാം; വരാനിരിക്കുന്നത് മികച്ച അവസരങ്ങള്‍; അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് മികച്ച അവസരം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് സൗത്ത് കൊറിയ. ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, കുറഞ്ഞ കോഴ്‌സ് ഫീസും, താരതമ്യേന കുറഞ്ഞ ജീവിത ചെലവും, ജോലി സാധ്യതകളുമാണ് കൊറിയയെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.
400 ലധികം യൂണിവേഴ്‌സിറ്റികള്‍ കൊറിയയിലുണ്ട്. ഇവയില്‍ അധികവും വിദേശ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം വാഗ്ദാനം ചെയ്യുന്നവയാണ്. അതുപോലെ തന്നെ യോഗ്യരായ വിദ്യാര്‍ഥികള്‍ക്കായി ഉയര്‍ന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികളും കൊറിയന്‍ യൂണിവേഴ്‌സിറ്റികള്‍ നടപ്പിലാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൊറിയയിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുട കടന്നുവരവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ രീതി നടപ്പിലാക്കുമെന്ന് കൊറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പാഠ്യപദ്ധതിയിലടക്കം പരിഷ്‌കരണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സ്വീകരിക്കുന്ന സര്‍വകലാശാലകളില്‍ 30 ശതമാനം ക്ലാസുകളും ഇംഗ്ലീഷിലായിരിക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. മാത്രമല്ല ചില കോളജുകളില്‍ ഇംഗ്ലീഷില്‍ മാത്രം പഠനം നടത്താനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
കൊറിയയിലെ യൂണിവേഴ്‌സിറ്റികള്‍
കൊറിയ യൂണിവേഴ്‌സിറ്റി സിയോള്‍, ഹാങ് യാങ് യൂണിവേഴ്‌സിറ്റി, സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, ക്യൂങ് ഹി യൂണിവേഴ്‌സിറ്റി, പൊഹാങ് യൂണിവേഴ്‌സിറ്റി, കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സോഗാങ് യൂണിവേഴ്‌സിറ്റി എന്നിവയാണ് കൊറിയയിലെ പ്രധാനപ്പെട്ട സര്‍വകലാശാലകള്‍.
പ്രവേശന നടപടിക്രമങ്ങള്‍
സെപ്റ്റംബര്‍ മുതലാണ് സാധാരണ നിലയില്‍ കൊറിയയില്‍ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. എങ്കിലും പ്രവേശന വര്‍ഷത്തിന് ഒരുവര്‍ഷം മുന്നെയെങ്കിലും അഡ്മിഷന് വേണ്ട നടപടികള്‍ നിങ്ങള്‍ ആരംഭിച്ചിരിക്കണം.
കൊറിയയുടെ സ്റ്റുഡന്റ് വിസയായ ഡി-2 നേടിയവര്‍ക്കാണ് കൊറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിന് അപേക്ഷിക്കാനാവൂ. ഇന്ത്യക്കാര്‍ക്ക് മുംബൈ, ചെന്നൈ, ന്യൂ ഡല്‍ഹി എന്നിവിടങ്ങളിലുള്ള കൊറിയന്‍ എംബസികള്‍ മുഖാന്തിരം സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കാനാവും.
ആവശ്യമായ രേഖകള്‍
- വിസക്ക് അപേക്ഷിക്കുന്ന സമയത്ത് കൊറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയതിന് തെളിവായി യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
- ഇതില്‍ കോഴ്‌സിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.
- പഠിച്ചിറങ്ങിയ കോളജില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പാസ്സിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
- സാമ്പത്തിക സുരക്ഷയ്ക്കായുള്ള തെളിവ്
- ഫീ പേയ്‌മെന്റ് നടത്തിയ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
- ഗവേഷണ വിദ്യാര്‍ഥികളാണെങ്കില്‍ പഠനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."