റോഡിൽ പാർക്ക് ചെയ്ത് വാഹനത്തിൽ വെച്ച് ഭക്ഷണം കഴിച്ച പ്രവാസിയോട് സഊദി പോലീസ് കാണിച്ച മാതൃക, കണ്ടു പഠിക്കണം ഈ നീതി, പ്രവാസിയുടെ അനുഭവം വൈറൽ
ദമാം: റോഡിൽ വെച്ച് ഭക്ഷണം കഴിച്ച പ്രവാസിയോട് സഊദി പോലീസ് കാണിച്ച മാതൃക ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. ഈ നീതി ബോധം ഏവർക്കും മാതൃകയാക്കാവുന്നതുമാണ്. കഴിഞ്ഞ ലോക്‌ഡൌൺ സമയത്തുണ്ടായ അനുഭവമാണ് പ്രവാസി സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്ക് വെച്ചത്. ഭക്ഷണം വാങ്ങി നോ പാർക്കിങ് ഏരിയയിൽ വാഹനത്തിൽ വെച്ച് കഴിച്ച പ്രവാസിക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കേരള പോലീസ് അടക്കം കണ്ടു പഠിക്കാൻ ഏറെ ഉണ്ടെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. ഇതൊക്കെയാണ് പോലീസ് അല്ലാതെ പൗരന്റ മേൽ അധികാരം അടിച്ചേൽപ്പിക്കുകയല്ല വേണ്ടത് അങ്ങനെ വരുമ്പോൾ ജനങ്ങൾ നിയമം കയ്യിലെടുക്കാൻ തുടങ്ങുമെന്ന സന്ദേശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം
#സൗദി_പോലീസ്
നിയമങ്ങൾ വളരെ ശക്തമായ രാജ്യമാണ് സൗദി.
കഴിഞ്ഞ ലോക് ഡൗൺ സമയം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാതായ സമയം ആഹാരം പാർസൽ മാത്രം....
കൊടും ചൂട് സമയം എന്റെ സുഹൃത്ത് ജോലിക്കിടയിൽ ഒരു ഹോട്ടലിൽ കയറി പാർസൽ വാങ്ങി റൂമിലെത്താൻ കിലോമീറ്റർ പോകണം പാർക്കിംഗ് കിട്ടിയില്ല അവൻ അവിടെ ഒരു ഡബിൾ പാർക്കിംഗ് ഇട്ട് പെട്ടന്ന് ഫുഡ് കഴിച്ചു മടങ്ങാം എന്നുകരുതി...
ഫുഡ് തുറന്നു കഴിക്കാൻ തുടങ്ങി
പെട്ടന്ന് തൊട്ട് പുറകിൽ പോലീസ് വണ്ടി അവൻ വണ്ടിയെടുത്തു പോയാലും പെറ്റി ഉറപ്പ് തന്നെ...
ആള് വേഗം ഫുഡ് കഴിച്ച് കൈ കഴുകി തന്റെ ഇഖാമയും മറ്റും എടുത്തു പോലീസ് വണ്ടിയുടെ അടുത്തെത്തി ഇഖാമ പോലീസിന് നേരെ നീട്ടി...
അദ്ദേഹം അവനോട് ചോദിച്ചു...
താങ്കൾ ഫുഡ് കഴിച്ച് കഴിഞ്ഞോ?....
അവൻ മറുപടി പറഞ്ഞു എങ്കിൽ വേഗം വണ്ടി എടുത്തു പൊയ്ക്കോളൂ...
ഞാൻ താങ്കളുടെ പുറകിൽ വണ്ടി നിർത്തിയത് പെറ്റി അടിക്കാൻ ആയിരുന്നു...
പക്ഷെ താങ്കൾ ആഹാരം കഴിക്കുകയാണ് എന്ന് മനസ്സിലായത് കൊണ്ടാണ് ഞാനിവിടെ നിന്നത് ഞാൻ വണ്ടി വിട്ട് പോയാൽ ചിലപ്പോൾ മറ്റ് ആരെങ്കിലും വന്ന് താങ്കൾക്ക് പെറ്റി തരും അതിനാലാണ് ഞാൻ ഇവിടെ ഇത്രയും നേരം നിന്നത് താങ്കൾക്ക് പോകാം...
അയാളോട് നന്ദി പറഞ്ഞ ശേഷം അവൻ മടങ്ങി...
ഇതൊക്കെയാണ് പോലീസ് അല്ലാതെ പൗരന്റ മേൽ അധികാരം അടിച്ചേൽപ്പിക്കുകയല്ല വേണ്ടത് അങ്ങനെ വരുമ്പോൾ ജനങ്ങൾ നിയമം കയ്യിലെടുക്കാൻ തുടങ്ങും...
(കടപ്പാട്: സുനിൽ കുമാർ) https://m.facebook.com/story.php?story_fbid=4230218387064273&id=100002284602373
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."