കീവില്‍ സ്ഫോടന പരമ്പര; ആക്രമണം കടുപ്പിച്ച് റഷ്യ; 5 മരണം
കീവ്: ഉക്രൈന് തലസ്ഥാനമായ കീവില്‍ സ്ഫോടന പരമ്പര. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെര്‍ച്ച് പാലത്തില്‍ ഉഗ്ര സ്ഫോടനം നടന്നതായി റഷ്യ ഉക്രൈനെ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് സ്ഫോടനങ്ങളുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള ഷെവ്ചെങ്കോ മേഖലയിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് പേര് കൊല്ലപ്പെട്ടതായി ഉക്രൈന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.
ക്രൈമിയയുമായി ബന്ധപ്പിക്കുന്ന പാലം തകര്‍ത്ത യുക്രെയ്നിന്റെ നടപടി ഭീകര പ്രവര്‍ത്തനമാണെന്ന് വഌഡിമിര്‍ പുതിന് ആരോപിച്ചിരുന്നു. തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുടിന് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് ഇപ്പോള്‍ കീവില്‍ സ്ഫോടന പരമ്പരയുണ്ടായിരിക്കുന്നത്.
സാപോറീഷ്യയില് ഒന്നുമറിയാതെ ഗാഢനിദ്രയിലായിരുന്നവരുടെ വീട്ടിലാണ് റഷ്യ ബോംബ് വര്‍ഷിച്ചത്. ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും അവര്‍ വെറുതെ വിട്ടില്ല. പലയിടത്തും മിസൈലുകള്‍ പതിക്കുന്നുണ്ട്. ഒരുപാട് പേര് മരിച്ചിട്ടുണ്ട്. ആരും സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് മാറരുത്. നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൈവിടാതെ ഒപ്പം നിര്‍ത്തുക. ഈ അവസരത്തില്‍ കരുത്തരായി നില്‍ക്കുകയാണ് വേണ്ടതെന്നും സെലെന്‍സ്കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."