സഊദി അറേബ്യയിൽ ശക്തമായ കാറ്റ്; വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യത
സഊദി അറേബ്യയിൽ ശക്തമായ കാറ്റ്; വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യത
ജിദ്ദ: സഊദിയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത. ജിദ്ദയിലും റാബിഗിലും ഷുഐബയുടെ മധ്യഭാഗത്തുമാണ് ശക്തമായ കാറ്റ് വീശുക. ജിസാൻ, അസീർ, അൽ-ബഹ മേഖലകളുടെ ഭാഗങ്ങളിൽ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും മഴയ്ക്കും കനത്ത കാറ്റിനും ഇടിമിന്നിലും സാധ്യതയു ള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) മുന്നറിയിപ്പ് പ്രകാരം താമസക്കാർ ജാഗ്രത പാലിക്കണം. ചില പ്രദേശങ്ങളിൽ മഴയുള്ള കാലാവസ്ഥ തുടരുമെന്നും എൻ.സി.എം മുന്നറിയിപ്പ് നൽകി. ജിദ്ദ നഗരത്തിൽ പ്രതീക്ഷിക്കുന്ന താപനില 39 സെൽഷ്യസാണ്.
മക്കയിൽ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസായിരിക്കും. മദീനയിലും ബുറൈദയിലും 43 ഡിഗ്രിയും റിയാദ്, ദമാം, ഹഫർ അൽ ബാറ്റിൻ എന്നിവിടങ്ങളിൽ 42 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില രേഖപ്പെടുത്തും. അബഹയിൽ 29 സെൽഷ്യസിലേക്ക് താപനില താഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."