ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ നീക്കി; 'വക്താവ് സ്ഥാനത്തെ കുറിച്ച് പാര്‍ട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്ന് കെ സുരേന്ദ്രന്'
കോട്ടയം: ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ നീക്കം ചെയ്തു. കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃ യോഗമാണ് നടപടി എടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാര്‍ട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.
വക്താവ് സ്ഥാനത്തെ കുറിച്ച് പാര്‍ട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി. പാര്‍ട്ടിയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.
കോട്ടയത്ത് രാവിലെ കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്ക് സംസ്ഥാന ഭാരവാഹി യോഗവും ചേര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള 'പ്രഭാരി', പ്രകാശ് ജാവ്ദേക്കറുടെ സാധ്യത്തിലായിരുന്ന യോഗം.
സംസ്ഥാന നേതൃത്വവുമായി നിലനില്‍ക്കുന്ന ദീര്‍ഘനാളായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവിലാണ് യുവനേതാവ് സന്ദീപ് വാര്യര്‍ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് പുറത്താകുന്നത്. വക്താവ് സ്ഥാനത്തുനിന്ന് സന്ദീപിനെ മാറ്റാനുള്ള കാരണം വ്യക്തമാക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."