HOME
DETAILS

പ്രതീക്ഷയേകുന്ന മമതയുടെ ദൗത്യം

  
backup
July 29 2021 | 19:07 PM

49656-2

ഉമ്മര്‍ ഫൈസി മുക്കം


ശാന്തിയും സമാധാനവും തകര്‍ക്കുന്ന, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും മറ്റും പേരില്‍ തമ്മിലടിപ്പിക്കുന്ന പ്രവണത രാജ്യത്ത് ശക്തിപ്പെട്ടുവരികയാണ്. അഖണ്ഡതയും സമാധാനാന്തരീക്ഷവും സംരക്ഷിക്കേണ്ടവരുടെ ഭാഗത്തുനിന്ന് ഇതുണ്ടാവുമ്പോള്‍ ജനങ്ങളില്‍ അരക്ഷിതബോധമുണ്ടാകും. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ലക്ഷ്യം വളരെ സുതാര്യമാണ്. അവര്‍ ഘട്ടംഘട്ടമായി ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കരുക്കള്‍ നീക്കുകയാണ്. മിക്ക ഭരണസിരാകേന്ദ്രങ്ങളിലും ഇതിനാവശ്യമായ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഒരു ഭരണമാറ്റമോ പൊളിച്ചെഴുത്തോ സാധ്യമല്ലാത്തവിധത്തില്‍ ഒരുക്കങ്ങളാണ് നടത്തുന്നത്.


കോര്‍പറേറ്റുകള്‍ക്കായി പരവതാനി വിരിക്കുകയും പാവപ്പെട്ട കര്‍ഷകരടക്കമുള്ള രാജ്യസേവകരെ തെരുവില്‍ നട്ടംതിരിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ കുതിക്കുന്ന വിലക്കയറ്റത്താല്‍ സാധാരണക്കാരുടെ മുതുക് ഒടിക്കുകയുമാണ് സര്‍ക്കാരിന്റെ ജോലി. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നത് അജന്‍ഡയാക്കിയ പാര്‍ട്ടി വക്താക്കള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന് ഇതൊക്കെയാണ് ചെയ്യാനുള്ളത്. ജനത്തിന് ഭക്ഷണം കിട്ടാന്‍ എന്താണ് വഴി എന്നതിനു പകരം എന്ത് കഴിക്കണം, കഴിച്ചുകൂടാ എന്ന മെനുവാണുണ്ടാക്കുന്നത്. ഇതിന്റെ പേരില്‍ തെരുവിലിട്ട് കൂട്ടംചേര്‍ന്ന് നിരപരാധികളെ അടിച്ചു കൊല്ലുക, ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കരിനിയമങ്ങള്‍ ഉപയോഗിച്ച് തടവിലാക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു.


വിദേശ ഭരണത്തില്‍നിന്ന് നാടിനെ മോചിപ്പിക്കാനായി പോരാടിയ രാഷ്ട്രപിതാവ് അടക്കമുള്ള നേതാക്കള്‍ വിഭാവനം ചെയ്ത മതേതരരാഷ്ട്രം ഒരു പ്രത്യേക മതരാഷ്ട്രമാക്കി, മറ്റു മതക്കാരെ ഓടിക്കുകയോ തകര്‍ക്കുകയോ ചെയ്യണമെന്നാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. രാഷ്ട്രപിതാവിനെ ഇല്ലാതാക്കിയതിന്റെ പിന്നില്‍ അദ്ദേഹം ജീവനോടെ ഇരുന്നാല്‍ മതരാഷ്ട്രമെന്ന ലക്ഷ്യം നടപ്പിലാക്കാനാവില്ലെന്ന ബോധം തന്നെയായിരുന്നു. ആ മഹാനോടുള്ള ഇവരുടെ പക ഇപ്പോഴും പുകച്ചുകൊണ്ടിരിക്കുന്നതിന്റെ നേര്‍ചിത്രമാണ് മഹാത്മാഗാന്ധിയുടെ രൂപംവച്ച് അതിന് നേരെ നിറയൊഴിച്ച് ആഹ്ലാദം പങ്കുവച്ചത്. ഹിന്ദുരാഷ്ട്രം ഇവിടുത്തെ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ല. സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്നത് വെറുപ്പിന്റെയും അക്രമത്തിന്റെയും കൈയേറ്റത്തിന്റെയും രീതിയാണ്. ഇപ്പോള്‍ ഇവര്‍ നടപ്പാക്കുന്നത് അതാണ്. പൗരത്വ ഭേദഗതി ബില്ല് നിയമമാക്കിയതും നടപ്പാക്കിയതും അപരവെറുപ്പിന്റെ പ്രകടമായ ഉദാഹരണമാണ്.


നിലവിലെ ഭരണം തുടരാന്‍ പാടില്ലെന്ന് തന്നെയാണ് ഇവിടുത്തെ മഹാഭൂരിഭാഗം പേരുടെയും താല്‍പര്യം. പക്ഷേ ഈ വിഭാഗം വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളെ പിന്തുണക്കുന്നവരാണ്. രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേന്ദ്രഭരണത്തോടും അവരുടെ നിലപാടിനോടും കടുത്ത വിയോജിപ്പാണുള്ളത്. ഫാസിസ്റ്റ് നയം സ്വീകരിക്കുന്നവരുടെ വോട്ടുകള്‍ കുറവാണെങ്കിലും അതെല്ലാം ഒരു പെട്ടിയില്‍ വീഴുകയും ഭൂരിപക്ഷം വരുന്ന മറുപക്ഷത്തെ വോട്ടുകള്‍ പല പെട്ടികളിലാവുകയും ചെയ്യുന്നതിന്റെ ദുരന്തമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ വരാനിരിക്കുന്ന അപകടം വന്നതിനേക്കാള്‍ പതിന്മടങ്ങ് വലുതായിരിക്കുമെന്ന് അറിയുന്നവരാണ് എല്ലാ പാര്‍ട്ടി നേതാക്കളും. അതിനു പരിഹാരം മറുഭാഗത്തുള്ളവര്‍ ഒരുമിക്കുകയെതാണ്. എന്നിട്ടും ഇതിനായി മുന്നോട്ട് വരാന്‍ തയാറായില്ലെങ്കില്‍ പിന്നെ 'അനുഭവിച്ചോളൂ 'എന്നുപറയാന്‍ ഒരാളുമുണ്ടാവില്ല. എന്നാല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ മഹത്തായ ദൗത്യം ഏറ്റെടുത്തു മുന്നോട്ട് വന്നത് ജനാധിപത്യ, മതേതര വിശ്വാസികളില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.


ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, അതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ വന്‍ ശക്തികളും കൈകോര്‍ത്തും അല്ലാതെയും എതിര്‍ത്തിട്ടും വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് അവരെയൊക്കെ തകര്‍ത്ത് വിജയക്കൊടി പറപ്പിച്ച, ഇന്ത്യയിലെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കാവുന്ന മമതക്ക് ആരുടെയും മുമ്പിലും കെഞ്ചേണ്ട ആവശ്യമില്ല. എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാനായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൈകോര്‍ത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളായ സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഇറയത്ത് ചെന്നു കൈകൂപ്പി അപേക്ഷിക്കുന്ന കാര്യം ജനാധിപത്യബോധമുള്ളവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. മമതയുടെ ഉദ്ദേശ്യശുദ്ധിയെ ആരും സംശയിക്കേണ്ടതില്ല. അവര്‍ക്ക് കൊട്ടിഘോഷിക്കാന്‍ ഇപ്പോഴുള്ള സ്ഥാനംതന്നെ ധാരാളമാണ്. കൂട്ടായ്മയില്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു. അതുകൊണ്ട് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളും ജനങ്ങളും ഈ മഹത്തായ സന്ദേശം ഉള്‍കൊണ്ട് രാജ്യത്തെ രക്ഷിക്കാനായി മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago