HOME
DETAILS
MAL
തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി; 25 കോടി കോയമ്പത്തൂര്‍ സ്വദേശിക്ക്
backup
September 20 2023 | 11:09 AM
തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി; 25 കോടി കോയമ്പത്തൂര്‍ സ്വദേശിക്ക്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി തമിഴ്നാട് സ്വദേശിക്ക്. ഭാഗ്യശാലി കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജനാണെന്നും ഇയാള്‍ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചത്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജന്‍സിയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട്ടെ ഏജന്‍സി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റുകളിലൊന്നാണ് കൊയമ്പത്തൂര് സ്വദേശി വാങ്ങിയതെന്നാണ് വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."