കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു
ദേശമംഗലം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയും, ഓഫിസുകളിലേയും പ്രവര്‍ത്തനക്ഷമമല്ലാത്ത കംപ്യൂട്ടറുകള്‍ റിപ്പയര്‍ ചെയ്ത് കൊടുക്കുക, ഇ വേസ്റ്റ് കുറച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേരള കെല്‍ട്രോണ്‍, ഐ.ടി അറ്റ് സ്കൂള്‍, വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ സംയുക്ത സംരഭമായ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് ദേശമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
പദ്ധതി നടത്തിപ്പിന് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണ് ദേശമംഗലം സ്കൂള്‍. വി.എച്ച്.എസ്.ഇ വിഭാഗം കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ഥികളായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. പി.കെ ബിജു എം.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
യു.ആര് പ്രദീപ് എം.എല്‍ എ അധ്യക്ഷനായി. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം മഞ്ജുള, ടി.സി ബുഷറ, പി.എന്‍ സുധ, ബീന ഗോപന്, ലീന രവിദാസ്, സി.കെ അജയ്കുമാര്‍, കെ.ജയചന്ദ്രന്, പി.കെ അബ്ദുള്‍ റസാക്ക്, സി.ഗോപി, സി.പി സംഗീത്, ഫര്‍സാന തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പി രഞ്ജിത്ത് സ്വാഗതവും, മാഗി സി.ജെ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."