കക്കൂസ് മാലിന്യം തള്ളല്‍ പതിവാകുന്നു
കയ്പമംഗലം: റോഡരികിലും നടപ്പാതയിലും വയലുകളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ ചെന്ത്രാപ്പിന്നിയിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയായി. ചെന്ത്രാപ്പിന്നി മടത്തിക്കുളം ബസ്റ്റോപ്പിന് സമീപമാണ് അവസാനമായി കക്കൂസ് മാലിന്യം തള്ളിയനിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇതിന് മുന്‍പും വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പ്രദേശത്ത് സാമൂഹ്യ ദ്രോഹികള്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളി കടന്നു കളഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ട്. മാത്രമല്ല പ്രദേശത്ത് കോഴി വെയ്സ്റ്റ് തള്ളുന്നതും പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പതിവായി മാലിന്യം തള്ളുന്നത് മൂലം ഈ പ്രദേശത്ത് കൂടിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കോഴി വേസ്റ്റും മറ്റു മാലിന്യങ്ങളും തള്ളുന്നത് കൊണ്ടും തെരുവ് നായകളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
രാത്രികാലങ്ങളില്‍ പ്രദേശത്ത് കക്കൂസ് മാലിന്യവും മറ്റും തള്ളി മലിനമാക്കുന്നവര്‍ക്കെതിരെ എത്രയും പെട്ടെന്ന് അധികൃതര്‍ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."