കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മഴവെള്ള സംഭരണിയും കിണര്‍ റീചാര്‍ജിങും
ഭൂജല പരിപോഷണം പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ മലയോര, തീരദേശ, പിന്നോക്ക ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 'ഭൂജല പരിപോഷണം പദ്ധതി' എന്ന പേരില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു നല്‍കും. സര്‍ക്കാരിന്റെ പ്ലാന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ഇതിനുപുറമേ ജലവിഭവ വകുപ്പിന് കീഴിലുള്ള കെ.ആര്.ഡബ്ല്യു.എസ്.എ യുടെ ഭാഗമായുള്ള ' മഴകേന്ദ്രം' മുഖേന കിണര്‍ റീചാര്‍ജിങ് സൗകര്യം ഒരുക്കാനും തീരുമാനമായി.
തെരഞ്ഞെടുക്കപ്പെട്ട 10 ഗ്രാമ പഞ്ചായത്തുകളിലെ 1,945 വ്യക്തിഗത കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. 10,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ 945 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്കുന്ന തരത്തിലാണ് ഭൂജല പരിപോഷണം പദ്ധതി. പുളിങ്കുന്ന്, കാമാക്ഷി, മരിയാപുരം, ഇരട്ടയാര്‍, കോരുത്തോട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക.
അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ 1,000 കുടുംബങ്ങള്‍ക്കാണ് തുറന്ന കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക. മാവേലിക്കര താമരക്കുളം, ഉടുമ്പന്നൂര്‍, ഇടമുളക്കള്‍, വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിലെ കുടുംബങ്ങളെയാണ് ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."