കോടതിയില്‍ ഹാജരുണ്ടാകും; പാര്‍ട്ടിയുടെ വിശ്വസ്ത, രശ്മിത രാമചന്ദ്രന് ഉള്‍പ്പടെ 52 പേരെ ഗവ. പ്ലീഡര്‍മാരായി നിയമിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി.
20 സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്മെന്റ പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്.
ഒരു സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടിട്ടുമുണ്ട്. 20 സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്മാരില് അഞ്ചുപേര്‍ വനിതകളാണ്.
എം.ആര് ശ്രീലത (ഫിനാന്‍സ്), കെ.ആര് ദീപ (തദ്ദേശം), അംബികാ ദേവി (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അക്രമണങ്ങള്‍), എന്‍.സുധാദേവി (ഭൂമി ഏറ്റെടുക്കല്‍), ലതാ തങ്കപ്പന്, റോബിന് രാജ് (എസ്.സി, എസ്.ടി), പി. സന്തോഷ് കുമാര്‍ (വ്യവസായം), സി.ഇ ഉണ്ണികൃഷ്ണന്, ടി.ബി ഹുഡ് (അഡ്വക്കറ്റ് ജനറല്‍ ഓഫിസ്), എ.രാജേഷ് (വിജിലന്‍സ്), എസ്.യു നാസര്‍ (ക്രിമിനല്‍), കെ.ബി രാമാനന്ദ്, എസ്.രഞ്ജിത്ത് (അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ്), മുഹമ്മദ് റഫീഖ് (നികുതി), പി.പി താജുദ്ദീന് (സഹകരണം), എം.എല്‍ സജീവന്, എം.എച്ച് ഹനില്‍ കുമാര്‍ (റവന്യു), ടി.പി സാജന്, നാഗരാജ് നാരായണന് (വനം), സിറിയക് കുര്യന് (ജലസേചനം) എന്നിവരാണ് സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍.
53 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്മാരില് രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, സുപ്രിം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരീപുത്രി തുഷാര ജയിംസും ഉള്‍പെടുന്നു. ഇവര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ ഗവണ്മെന്റ് പ്ലീഡര്‍ ആയിരുന്നു.
ഇത്തവണ സീനിയര്‍ ഗവണ്മെന്റ പ്ലീഡറായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.
ഗവണ്മെന്റ് പ്ലീഡര്‍മാരായി നിയമിതരായവരില്‍ ഏറ്റവും ശ്രദ്ധേയമായത് സുപ്രിംകോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്റെ പേരാണ്.
സുപ്രിംകോടതിയില്‍ സി.പി.എം നേതാക്കള്‍ക്കും പോഷക സംഘടനകള്‍ക്കുമായി നിരവധി കേസുകള്‍ രശ്മിത രാമചന്ദ്രനാണ് ഫയല്‍ ചെയ്തിട്ടുള്ളത്. അടുത്തിടെ ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്സിനേഷന് കേസും ഫയല്‍ ചെയ്തത് രശ്മിതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."