ബി.ഡി.ജെ.എസിനെതിരേ കമ്മിഷന് മുമ്പാകെ ബി.ജെ.പി നേതാക്കള്‍
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ച അഞ്ചു സീറ്റുകളിലും ബി.ഡി.ജെ.എസ് കാലുവാരിയെന്നും എസ്.എന്‍.ഡി.പിയുടെ രഹസ്യപിന്തുണ ഇടതുപക്ഷത്തിനായിരുന്നെന്നും ബി.ജെ.പി നേതാക്കള്‍. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്ന ബി.ജെ.പിയുടെ കമ്മിഷന് മുമ്പാകെയാണ് ജില്ലയിലെ നേതാക്കള്‍ പരാതി നല്‍കിയത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സെക്രട്ടറി എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷന് മുമ്പാകെയാണ് നേതാക്കളും സ്ഥാനാര്‍ഥികളും പരാതിയുടെ കെട്ടഴിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ക്കുപോലും അനുകൂലമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. ബി.ഡി.ജെ.എസ് മത്സരിച്ച അരൂര്‍, ചേര്‍ത്തല, കുട്ടനാട്, കായംകുളം മണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ എന്‍.ഡി.എയെ അനുകൂലിച്ചിരുന്നില്ല. കുട്ടനാട്ടില്‍ ബി.ഡി.ജെ.എസ് സുഭാഷ് വാസു വിഭാഗവും എതിരായി രംഗത്തുവന്നു. മാവേലിക്കരയിലൊഴികെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ചേരിപ്പോരും വോട്ടുചോര്‍ച്ചയ്ക്കു കാരണമായി. ചെങ്ങന്നൂരില്‍ ബാലശങ്കറിനെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകള്‍ സി.പി.എമ്മിലേക്കു മറിഞ്ഞു.
അമ്പലപ്പുഴയില്‍ ബി.ജെ.പിയിലെ തന്നെ ഒരുവിഭാഗം കോണ്‍ഗ്രസ് സ്ഥാനാര്ഥിക്കനുകുലമായ നിലപാടാണ് സ്വീകരിച്ചത്.
ഹരിപ്പാട്, കായംകുളം, ചേര്‍ത്തല മണ്ഡലങ്ങളിലും വോട്ടുചോര്‍ച്ചയുണ്ടായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ഫണ്ട് താഴേത്തട്ടിലേക്കെത്തിയില്ലെന്നും പ്രാദേശിക നേതാക്കള്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."