ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലിസ് സംരക്ഷണം തുടരാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലിസിന്റെ സംരക്ഷണംതുടരണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലെ ട്വന്റി- 20 നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരാണ് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജികളില്‍ മുന്‍പ് ഇടക്കാല ഉത്തരവുകളിലൂടെ അനുവദിച്ച പൊലിസ് സംരക്ഷണം തുടരാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പഞ്ചായത്തുകളിലെ പ്രതിപക്ഷ അംഗങ്ങളും സംഘടനകളും തങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കുന്നില്ലെന്നും പൊലിസ് സംരക്ഷണം നല്‍കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും അവ നിയമപരമായി തുടരാമെന്നും കോടതി വ്യക്തമാക്കി.
പഞ്ചായത്തുകാര്‍ക്ക് തുടര്‍ സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പൊലിസ് സൂപ്രണ്ടിനും അപേക്ഷ നല്‍കാമെന്നും, അങ്ങനെ പരാതി ലഭിക്കുകയാണെങ്കില്‍ പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."