HOME
DETAILS
MAL
കളമശ്ശേരിയില്‍ രാവിലെ നടക്കാനിറങ്ങിയ 12 പേര്‍ക്ക് നായയുടെ കടിയേറ്റു
backup
October 11 2022 | 05:10 AM
കളമശ്ശേരി: കുസാറ്റ് കാമ്പസിലും പരിസരത്തും രാവിലെ നടക്കാനിറങ്ങിയ 12 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ഇതില്‍ എട്ട് പേര് തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലും ചികിത്സ തേടി. കടിയേറ്റവരില്‍ സ്ത്രീയും സര്‍വകലാശാല ജീവനക്കാരനും ഉള്‍പ്പെട്ടതായാണ് വിവരം. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയവരില്‍ ഒരാളുടെ കൈവിരലിന് ആഴത്തിലുള്ള മുറിവുണ്ട്.
കളമശ്ശേരി നഗരസഭ വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷന് കാമ്പയിന് പല ഭാഗങ്ങളിലായി നടത്തി വരുന്നുണ്ടെങ്കിലും, തെരുവുനായ്ക്കള്‍ക്ക് വാക്സിന് നല്‍കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കാമ്പസിലൂടെ കടന്ന് പോകുന്ന പൈപ് ലൈന്‍ റോഡ് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഒരു പ്രധാന കേന്ദ്രമാണ്. അതിനാല്‍ പരിസരങ്ങളില്‍ നായ്ക്കളുടെ ശല്യവും കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."