ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് വര്‍ഷം ആറായിരം രൂപ
റായ്പൂര്‍: സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്കു വര്‍ഷത്തില്‍ ആറായിരം രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ചത്തിസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണ് കഴിഞ്ഞ ദിവസം ധനസഹായ പദ്ധതി പ്രഖ്യാപിച്ചത്.രാജീവ് ഗാന്ധി ഗ്രാമീണ്‍ ഭൂമിഹിന്‍ കൃഷി മസ്ദൂര്‍ യോജന എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിപ്പണി ചെയ്യുന്ന എന്നാല്‍ സ്വന്തമായി കൃഷിസ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗ്രാമങ്ങളിലെ ബാര്‍ബര്‍മാര്‍, അലക്കുകാര്‍, ഇരുമ്പുപണിക്കാര്‍, പുരോഹിതന്മാര് എന്നിവരുടെ കുടുംബങ്ങളും പദ്ധതിക്കു കീഴില്‍ വരുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ ബജറ്റില്‍ 200 കോടി രൂപ വകയിരുത്തി.സംസ്ഥാനത്തുനിന്ന് 60 ലക്ഷം മെട്രിക് ടണ്‍ അരി വാങ്ങാമെന്നു സമ്മതിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍, 24 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് വാങ്ങിയതെന്നു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, എന്നാല്‍ ഇതിന്റെ ഭാരം കര്‍ഷകരുടെ തലയില്‍ വയ്ക്കില്ലെന്നും വായ്പാ വിഷയത്തിലടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തുടരുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."